ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യം അവസാനിപ്പിക്കുന്നു. ജെഡിയു എംഎല്‍എമാരും എംപിമാരുമായി നിതീഷ് കുമാര്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയില്‍ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. പട്‌നയില്‍ തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകിട്ട് ഗവര്‍ണറെ കാണാന്‍ നിതീഷ് കുമാര്‍ അനുമതി തേടി. എംഎല്‍എമാരുടെ യോഗത്തിനുശേഷം നിതീഷ് രാജി പ്രഖ്യാപിച്ചേക്കാനാണ് സാധ്യത. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ബിജെപി - ജെഡിയു സഖ്യ സര്‍ക്കാരാണ് ഇതോടെ താഴെവീഴുന്നത്. അതേസമയം, ആര്‍ജെഡിയും, കോണ്‍ഗ്രസും നിതീഷിന് പിന്തുണ പ്രഖ്യാപിച്ചു.
സഖ്യം വിടാനുള്ള തീരുമാനമാകുന്നതോടെ, എല്ലാ കണ്ണുകളും സ്പീക്കറിലും ഗവര്‍ണറിലുമാണ്. സ്പീക്കര്‍ വിജയ്കുമാര്‍ സിന്‍ഹയുമായുള്ള ഏറ്റുമുട്ടലും സഖ്യം വിടുന്നതിന് പ്രധാന കാരണമാണ്. മഹാരാഷ്ട്രയില്‍ മഹാഅഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കിയതിന് സമാനമായ നീക്കങ്ങള്‍ ബിഹാറിലുണ്ടാകുമോ എന്ന് നിതീഷ് ഭയന്നിരുന്നു. പാര്‍ട്ടി വിട്ട ആര്‍ സി പി സിംഗിനെ ഉപയോഗിച്ച് ബിജെപി ഈ നീക്കം നടത്തുന്നതായി സൂചനകള്‍ പുറത്ത് വന്നിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളായ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവരുമായി ചേര്‍ന്നാല്‍ നിതീഷ് കുമാറിന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാകും
ആര്‍ജെഡി - 75, ബിജെപി - 74, ജെഡിയു -43, ഇടതുപക്ഷം -16 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ നേടിയ സീറ്റുകള്‍. എന്നാല്‍ വികാശീല്‍ ഇന്‍സാഫ് പാര്‍ട്ടിയിലെ മൂന്ന് അംഗങ്ങള്‍ മാര്‍ച്ചില്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ ബിജെപിയാണ് നിലവില്‍ ഏറ്റവും വലിയ ഒറ്റകക്ഷി.
പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസ് , ആര്‍ജെഡി, ഇടതുപാര്‍ട്ടികള്‍ എന്നിവരുമായി ചേര്‍ന്നാല്‍ നിതീഷ് കുമാറിന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാകും. ജെഡിയു യോഗത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും സംസ്ഥാനത്ത് ഇന്ന് നിര്‍ണായക യോഗങ്ങള്‍ ചേരുന്നുണ്ട്. ജെഡിയു നിതീഷിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സോണിയ ഗാന്ധിയുമായി നിതീഷ് ഫോണില്‍ ചര്‍ച്ച നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.