INDIA

സര്‍ക്കാര്‍ യോഗത്തില്‍ സുര്‍ജേവാല; കര്‍ണാടക ഗവര്‍ണര്‍ക്ക് പരാതിയുമായി ബിജെപി

ബെംഗളൂരു നഗര വികസന വകുപ്പിന്റെ യോഗത്തിലാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പങ്കെടുത്തത്

ദ ഫോർത്ത് - ബെംഗളൂരു

കര്‍ണാടക സര്‍ക്കാരിന്റെ ഔദ്യോഗിക യോഗത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പങ്കെടുത്തത് വിവാദത്തില്‍. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് സുര്‍ജേവാലയുടെ സാന്നിധ്യം. ബെംഗളുരു നഗര വികസന വകുപ്പിന്റെ ചുമതലയുള്ള ശിവകുമാര്‍ നഗരത്തിലെ ആഡംബര ഹോട്ടലിലായിരുന്നു യോഗം സംഘടിപ്പിച്ചത്. ബംഗളൂരു റൂറല്‍-അര്‍ബന്‍ മേഖലകളെ പ്രതിനിധീകരിക്കുന്ന മന്ത്രിമാരും ബെംഗളൂരു കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും യോഗത്തിനെത്തിയിരുന്നു.

ബെംഗളൂരു വികസന അതോറിറ്റിയിലോ ബെംഗളൂരു കോര്‍പറേഷനിലോ അംഗമല്ലാത്ത ഔദ്യോഗിക പദവികള്‍ ഒന്നും വഹിക്കാത്ത സുര്‍ജേവാല യോഗത്തിനെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം

യോഗത്തിന്റെ ചിത്രം സഹിതം ട്വീറ്റ് ചെയ്ത് സംസ്ഥാന ബിജെപിയാണ് വിവാദത്തിന് തിരികൊളുത്തിയത്. സര്‍ക്കാര്‍ യോഗത്തില്‍ സുര്‍ജേവാലയ്ക്ക് എന്ത് കാര്യമെന്നാണ് ബിജെപി യുടെ ചോദ്യം. ബെംഗളൂരു വികസന അതോറിറ്റിയിലോ ബെംഗളൂരു കോര്‍പറേഷനിലോ അംഗമല്ലാത്ത ഔദ്യോഗിക പദവികള്‍ ഒന്നും വഹിക്കാത്ത സുര്‍ജേവാല യോഗത്തിനെത്തിയതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.

മുന്‍പ് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസിന്റെ '85 ശതമാനം കൈക്കൂലി സര്‍ക്കാരി'ന്റെ ഭാഗമാണോ സുര്‍ജേവാലയുടെ സാന്നിധ്യമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കണമെന്നാണ് ബിജെപി യുടെ ആവശ്യം. ബിജെപി ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ണാടക ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ടിന് പരാതി നല്‍കാന്‍ തീരുമാനിച്ചു. മുന്‍ റവന്യു മന്ത്രി ആര്‍ അശോകിന്റെ നേതൃത്വത്തില്‍ പത്ത് എംഎല്‍എമാരടങ്ങുന്ന സംഘം രാജ്ഭവനിലെത്തി പരാതി കൈമാറും.

മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേതൃത്വം നല്‍കിയ ഔദ്യോഗിക യോഗത്തില്‍ ബിജെപി വക്താവ് സംബിത് പാത്ര പങ്കെടുത്ത ചിത്രം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രതിരോധം
മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേതൃത്വം നല്‍കിയ ഔദ്യോഗിക യോഗത്തില്‍ ബിജെപി വക്താവ് സംബിത് പാത്ര പങ്കെടുത്ത ചിത്രം

അതേ സമയം മണിപ്പൂരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേതൃത്വം നല്‍കിയ ഔദ്യോഗിക യോഗത്തില്‍ ബിജെപി വക്താവ് സംബിത് പാത്ര പങ്കെടുത്ത ചിത്രം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ പ്രതിരോധം. എന്നാല്‍ ഔദ്യോഗികമായി ഉപമുഖ്യമന്ത്രിയോ മുഖ്യമന്ത്രി സിദ്ധരാമയ്യയോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല . സുര്‍ജേവാലയുടെ സര്‍ക്കാര്‍ യോഗത്തിലെ സാന്നിധ്യം ചോദ്യം ചെയ്ത് പ്രതിപക്ഷമായ ജെഡിഎസും രംഗത്തെത്തി. ഡല്‍ഹിയിലെ ഗാന്ധി കുടുംബമാണോ സിദ്ധരാമയ്യയാണോ കര്‍ണാടക ഭരിക്കുന്നതെന്നു മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ചോദിച്ചു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി