INDIA

വിനേഷിനെതിരേ ക്യാപ്റ്റന്‍ യോഗേഷ് ഭൈരാഗി; ഹരിയാനയിലെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട് ബിജെപി

വെബ് ഡെസ്ക്

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 21 പേരടങ്ങിയ പട്ടികയില്‍ ജുലാന മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ ക്യാപ്റ്റന്‍ യോഗേഷ് ഭൈരാഗിയാണ് ശ്രദ്ധേയ വ്യക്തി. വിഖ്യാത റെസ്ലിങ് താരവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ വിനേഷ് ഫോഗാട്ടിനതിരേയാണ് ഭൈരാഗിയെ ബിജെപി നിര്‍ത്തിയിരിക്കുന്നത്.

നിലവില്‍ ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ സംസ്ഥാന വൈസ്പ്രസിഡന്റും പാര്‍ട്ടിയുടെ ഹരിയാന സ്‌പോര്‍ട്‌സ് സെല്ലിന്റെ കോ-കണ്‍വീനറുമാണ് ഭൈരാഗി. സിറ്റിങ് എംഎല്‍എമാരില്‍ പലരെയും ഒഴിവാക്കിയുള്ള പട്ടികയാണ് ഇന്ന് ബിജെപി പുറത്തുവിട്ടത്.

റായിയില്‍ നിന്നുള്ള സിറ്റിങ് എംഎല്‍എയും ബിജെപിഠ സംസ്ഥാന അധ്യക്ഷനുമായ മോഹന്‍ ലാല്‍ ബധോലി, പട്ടൗഡി സിറ്റിങ് എംഎല്‍എ സത്യപ്രകാശ്, ബദ്കല്‍ എംഎല്‍എ സീമ ത്രിക്ക, ഹാഥിന്‍ എംഎല്‍എ പ്രവീണ്‍ ദാഗര്‍, ഹാദല്‍ എംഎല്‍ ജഗദീഷ് നയ്യാര്‍ എന്നിവരാണ് സീറ്റ് നഷ്ടമായ പ്രമുഖര്‍. അതേസമയം വിവാദങ്ങളില്‍ അകപ്പെട്ട നര്‍ണാല്‍ എംഎല്‍എ ഓംപ്രകാശ് യാദവിനെ നിലനിര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് തങ്ങളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്. റെസ്ലിങ്ങില്‍ നിന്നു വിരമിച്ച് റെയില്‍വേയിലെ തങ്ങളുടെ ജോലിയും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഗുസ്തി താരം വിനേഷ് ഫോഗാട്ടിനെ ജുലാനയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ആദ്യഘട്ട പട്ടിക പുറത്തുവിട്ടത്.

31 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയിലാണ് വിനേഷ് ഇടംപിടിച്ചത്. വിനേഷിന്റെ ജന്മസ്ഥലമാണ് ജുലാന. ഹരിയാന തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ വെള്ളിയാഴ്ച കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി യോഗം ചേര്‍ന്നിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) ഹരിയാനയുടെ ചുമതലയുള്ള ദീപക് ബബാരിയ, സംസ്ഥാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും