INDIA

ആറ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്; നാലിടങ്ങളില്‍ ബിജെപിക്ക് ലീഡ്

ഒഡിഷ, ഉത്തര്‍പ്രദേശ്, ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളിലെ സീറ്റുകളില്‍ ബിജെപി മുന്നില്‍

വെബ് ഡെസ്ക്

ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. ഉത്തർപ്രദേശിലെ ഗോലാ ഗോകര്‍നാഥ്, ഹരിയാനയിലെ ആദംപൂർ, ഒഡിഷയിലെ ധാംനഗർ എന്നിവിടങ്ങളിൽ ആദ്യഘട്ട വോട്ടെണ്ണൽ പിന്നിട്ടപ്പോള്‍ ബിജെപി മുന്നിലാണ്. തെലങ്കാനയിലെ മുനുഗോഡിൽ ടിആര്‍എസും, മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗവും വിജയക്കൊടി പാറിക്കാനൊരുങ്ങുകയാണ്.

സംസ്ഥാന സർക്കാരുകളുടെ കണക്കുകൂട്ടൽ തകിടം മറിക്കുന്നതാകും തിരഞ്ഞെടുപ്പ് ഫലമെന്നാണ് സൂചന. ഹരിയാനയിൽ കുടുംബ പാരമ്പര്യം നിലനിർത്താനുള്ള മത്സരമാണ് നടക്കുന്നത്. എന്നാൽ തെലങ്കാന, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ആത്മാഭിമാന പോരാട്ടമാണ് നടക്കുന്നത്.

മൊകാമ, ഗോപാല്‍ഗഞ്ച് (ബിഹാർ)

ഗോപാല്‍ഗഞ്ച് ഉപ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കുസുംദേവിക്ക് ജയം.

അന്ധേരി (മഹാരാഷ്ട്ര)

മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റിൽ നടന്ന അഭിമാന പോരാട്ടത്തില്‍ ഉദ്ധവ് താക്കറെ പക്ഷം ലീഡ് ചെയ്യുകയാണ്. ഏക്‌നാഥ് ഷിന്‍ഡെയുടെ വിമത നീക്കത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ രാജ്യം മുഴുവന്‍ അന്ധേരി ഈസ്റ്റിലേക്ക് ഉറ്റുനോക്കുകയായിരുന്നു.

മുൻ ശിവസേന എംഎൽഎ രമേഷ് ലട്‌കെയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഭാര്യ റിതുജ ലട്കെയാണ് ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാർഥി.

മുനുഗോഡ് (തെലങ്കാന)

മുനുഗോഡ് മണ്ഡലത്തിൽ ഭരണകക്ഷിയായ ടിആര്‍എസിനാണ് ലീഡ് . ബിജെപിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ ടിആര്‍സും തമ്മില്‍ കടുത്ത പോരാട്ടമായിരുന്നു മണ്ഡലത്തില്‍ നടന്നത്. കോണ്‍ഗ്രസ് എംഎല്‍എ കോമതി റെഡ്ഡി രാജഗോപാല്‍ ബിജെപിയിലേക്ക് കൂറുമാറിയതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബിജെപിയുടെ ആര്‍ കെ രാജഗോപാല്‍ റെഡ്ഡിയും ടിആര്‍ എസിലെ മുന്‍ എംഎല്‍എ കുസുകുന്ത്‌ല പ്രഭാകര്‍ റെഡ്ഡിയും കോണ്‍ഗ്രസിന്റെ ശ്രാവന്തിയും തമ്മിലായിരുന്നു മത്സരം.

ധാം നഗര്‍ (ഒഡിഷ)

ഒഡിഷയിലെ ധാംനഗറിൽ ഭരണകക്ഷിയായ ബിജെപിക്കാണ് ലീഡ്. പ്രാദേശിക പാർട്ടിയായ ബിജെഡിയാണ് ബിജെപിക്കെതിരെ മത്സരിക്കുന്നത്. ബിജെപി എംഎല്‍എ ബിഷ്ണു ചരണ്‍ സേത്തിയുടെ മരണത്തെ തുടര്‍ന്നാണ് ഒഡീഷയിലെ ധാം നഗറില്‍ തിരഞ്ഞെടുപ്പ് നടന്നത്. ബിഷ്ണു ചരണ്‍ സേത്തിയുടെ മകന്‍ സൂര്യബാന്‍ഷി സൂരജാണ് ബിജെപി സ്ഥാനാര്‍ഥി. അബന്തി ദാസാണ് ഭരണകക്ഷിയായ ബിജെഡിയുടെ സ്ഥാനാര്‍ഥി.

ഗോലാ ഗോകര്‍നാഥ് (ഉത്തർപ്രദേശ്)

ഉത്തര്‍പ്രദേശിലെ ഗോല ഗോകര്‍നാഥില്‍ ബിജെപി ലീഡ് ചെയ്യുന്നു. അന്തരിച്ച ബിജെപി എംഎല്‍എ അരവിന്ദ് ഗിരിയുടെ മകന്‍ അമന്‍ ഗിരിയാണ് ഗോലാ ഗോകര്‍നാഥില്‍ ലീഡ് ചെയ്യുന്നത് . ബിജെപിയും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും തമ്മിലാണ് പോരാട്ടം.

ആദംപൂർ (ഹരിയാന)

ഹരിയാനയിലെ ആദംപൂരിൽ കുടുംബ സീറ്റ് ഭവ്യ ബിഷ്‌ണോയി നിലനിർത്തും. ആദ്യഘട്ട വോട്ടെണ്ണൽ കഴിയുമ്പോൾ ഭവ്യ മുന്നിലാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കുല്‍ദീപ് ബിഷ്‌ണോയി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതോടെയാണ് ആദംപുരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ബിഷ്ണോയിയുടെ മകനായ ഭവ്യ ബിഷ്‌ണോയിയാണ് ബിജെപി സ്ഥാനാര്‍ഥി.

കുല്‍ദീപ് ബിഷ്‌ണോയിയുടെ കൂറുമാറ്റം ആദംപൂർ മണ്ഡലത്തിൽ ബിഷ്‌ണോയി കുടുംബത്തിനുണ്ടായിരുന്ന 68 വർഷത്തെ പാരമ്പര്യം തകർക്കുമോയെന്ന ആക്ഷേപം നിലനിക്കുമ്പോഴാണ് വോട്ടെണ്ണൽ ബിജെപിക്ക് അനുകൂലമാകുന്നത് .

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ