INDIA

'ബിജെപി സര്‍ക്കാര്‍ അധിക കാലം മുന്നോട്ടുപോകില്ല, ഏത് നിമിഷവും നിലം പതിക്കും'; ആവര്‍ത്തിച്ച് അഖിലേഷും മമതയും

വെബ് ഡെസ്ക്

മൂന്നാം മോദി സര്‍ക്കാര്‍ അധിക കാലം നിലനില്‍ക്കില്ലെന്ന് ആവര്‍ത്തിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച രക്തസാക്ഷി ദിന ആചാരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇരു നേതാക്കളുടേയും പ്രതികരണം.

1993-ല്‍ വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതിന്റെ ഓര്‍മ്മ പുതുക്കലിനാണ് ജൂലൈ 20-ന് തൃണമൂല്‍ കോണ്‍ഗ്രസ് രക്തസാക്ഷി ദിനം ആചരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ അധിക കാലം മുന്നോട്ടുപോകില്ല. അത് തകരുന്നത് നമുക്ക് എത്രയും വേഗം കാണാന്‍ സാധിക്കും. സന്തോഷത്തിന്റെ ദിനങ്ങള്‍ വരും. ജനങ്ങളെക്കുറിച്ച് ചിന്തിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലംപൊത്തും'', അഖിേേലഷ് പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വേദിയിലിരുത്തിയായിരുന്നു അഖിലേഷിന്റെ പ്രതികരണം. നേരത്തേയും ഇരുനേതാക്കളും സമാനമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു. ബിജെപി സര്‍ക്കാര്‍ താഴെവീഴുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു.

''ബിജെപി നെഗറ്റീവ് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നു. അവര്‍ ഭിന്നിപ്പിലും വര്‍ഗീയ രാഷ്ട്രീയത്തിലും വിശ്വസിക്കുന്നു. ഞങ്ങള്‍ പോസിറ്റീവ് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നു. ഒരു മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഭരണഘടനയെയും രാജ്യത്തെയും രക്ഷിക്കാന്‍ നാമെല്ലാവരും ഒന്നിക്കണം.

രാജ്യത്തെ വിഭജിക്കാന്‍ ആഗ്രഹിക്കുന്ന വിഘടന ശക്തികള്‍ അധികാരത്തിലുണ്ട്, പക്ഷേ അവര്‍ വിജയിക്കില്ല. അവര്‍ ഉടന്‍ പരാജയപ്പെടും. വിഘടന ശക്തികളെ ബംഗാള്‍ പരാജയപ്പെടുത്തി, യുപിയും ഈ പോരാട്ടത്തില്‍ ചേര്‍ന്നു'', അദ്ദേഹം പറഞ്ഞു.

യുപിയില്‍ ബിജെപിയെ തറപറ്റിച്ച സമാജ്‌വാദി പാര്‍ട്ടിയെ അഭിനന്ദിക്കുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ''യുപിയിലെ സമാജ് വാദി പാര്‍ട്ടി വിജയത്തിനെ തുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ രാജിവയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍ അവര്‍ക്ക് ഒരു നാണവുമില്ല. അതുകൊണ്ടാണ് യുപിയില്‍ അധികാരത്തില്‍ തുടരുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ഉപയോഗിച്ച് അധികാരം നേടിയ കേന്ദ്രസര്‍ക്കാരിന് സ്ഥിരതയില്ല. ഏത് ദിവസവും സര്‍ക്കാര്‍ നിലം പതിക്കും'', മമത ബാനര്‍ജി പറഞ്ഞു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?