INDIA

ലക്ഷ്മിയെ ആരാധിക്കാത്ത മുസ്ലീങ്ങളും സമ്പന്നരാവുന്നില്ലേ ? ; വിവാദത്തിന് തിരികൊളുത്തി ബിജെപി എംഎല്‍എ

വെബ് ഡെസ്ക്

ദീപാവലി ദിനത്തില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിനെ ചോദ്യം ചെയ്ത് ബഗല്‍പുര്‍ എംഎല്‍എ ലലന്‍ പസ്വാന്‍. ലക്ഷ്മി ദേവിയെ പൂജിക്കുന്നവര്‍ മാത്രമല്ല സമ്പന്നരാകുന്നതെന്ന് പറഞ്ഞ ബിജെപി എംഎല്‍എ ആത്മാവും പരമാത്മാവും എന്നത് ആളുകളുടെ വിശ്വാസമാണെന്നും ശാസ്ത്രീയമായി വേണം എല്ലാ കാര്യങ്ങളെയും സമീപിക്കാനെന്നും കൂട്ടിച്ചേർത്തു.

ലക്ഷ്മി ദേവിയെ പൂജിക്കുന്നതിലൂടെയാണ് നമുക്ക് സമ്പത്ത് ലഭിക്കുന്നതെങ്കില്‍, മുസ്ലീങ്ങളില്‍ കോടീശ്വരന്മാരും ലക്ഷാധിപതിമാരും ഉണ്ടായിരിക്കില്ല. ലക്ഷ്മിദേവിയെയും സരസ്വതി ദേവിയേയും ആരാധിക്കാത്ത മുസ്ലീം വിഭാഗക്കാർക്കിടയില്‍ സമ്പന്നരും പണ്ഡിതന്മാരുമില്ലേ എന്നായിരുന്നു എംഎല്‍എയുടെ ചോദ്യം. ഹനുമാന്‍ ശക്തിയുടെ ദേവനായാണ് വിശ്വസിക്കപ്പെടുന്നത്, എന്നാല്‍ മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ഹനുമാനെ ആരാധിക്കുന്നില്ല. അവരിലും ശക്തിയുളളവരില്ലേ എന്നും ലലന്‍ പസ്വാന്‍ ചോദിച്ചു

വിഗ്രഹത്തില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ അത് ദേവതയും, ഇല്ലെങ്കില്‍ വെറുമൊരു കല്ലും മാത്രമായിരിക്കും. ദൈവങ്ങളെ വിശ്വസിക്കണോ വേണ്ടയോ എന്നത് നമ്മുടെ മാത്രം തീരുമാനമാണ്. യുക്തിഭദ്രമായ തീരുമാനം എടുക്കണമെങ്കില്‍ ശാസ്ത്രീയമായി ചിന്തിക്കേണ്ടതുണ്ടെന്നും, വിശ്വാസങ്ങള്‍ക്ക് അപ്പുറമുള്ള ചിന്ത ബൗദ്ധിക ശേഷി വര്‍ധിപ്പിക്കുമെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.

അതേ സമയം ഹിന്ദു വിശ്വാസങ്ങളെ ചോദ്യം ചെയ്തുവെന്നാരോപിച്ച് ലലന്‍ പസ്വാനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബഗല്‍പുരില്‍ എംഎല്‍എയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്