INDIA

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: 99 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി ബിജെപി

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്‌റെ ശക്തികേന്ദ്രമായ നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍നിന്ന് ജനവിധി തേടും

വെബ് ഡെസ്ക്

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനുള്ള 99 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കി ബിജെപി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്‌റെ ശക്തികേന്ദ്രമായ നാഗ്പൂര്‍ സൗത്ത് വെസ്റ്റില്‍നിന്ന് ജനവിധി തേടും.

ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അശോക് ചവാന്‌റെ മകള്‍ ശ്രിജയ ചവാന്‍ ഭോക്കറിലും മഹാരാഷ്ട്ര ബിജെപി പ്രസിഡന്‌റ് ചന്ദ്രശേഖര്‍ ബവാന്‍കുലെ കാംതിയിലും മത്സരിക്കും.

സംസ്ഥാന മന്ത്രിമാരായ ജംനെറില്‍നിന്നുള്ള ഗിരിഷ് മഹാരാജന്‍, ബല്ലാര്‍പൂരില്‍നിന്നുള്ള സുധിര്‍ മുന്‍ഗന്തിവാര്‍, വാന്ദ്രെ വെസ്റ്റില്‍ നിന്നുള്ള ആശിഷ് ഷെലാര്‍, മലബാര്‍ ഹില്ലില്‍ നിന്നുള്ള പ്രഭാത് ലോധ, കൊളബയില്‍ നിന്നുള്ള രാഹുല്‍ നര്‍വേക്കര്‍, സതാരയില്‍ നിന്നുള്ള ഛത്രപതി ശിവേന്ദ്ര രാജെ ഭോസ്ലെ എന്നിവരും പട്ടികയിലിടം പിടിച്ചിട്ടുണ്ട്.

നവംബര്‍ 20നാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുക. 23നാണ് ഫലപ്രഖ്യാപനം.

2019-ലെ തിരഞ്ഞെടുപ്പില്‍ 105 സീറ്റാണ് ബിജെപി നേടിയത്. ശിവസേന ( ഉദ്ധവ് താക്കറെ- ഏക്നാഥ് ഷിന്‍ഡെ വിഭാഗം ഒന്നിച്ച്) 56 സീറ്റും കോണ്‍ഗ്രസ് 44 സീറ്റും നേടിയിരുന്നു.

2014-ലെ തിരഞ്ഞെടുപ്പില്‍ 122 സീറ്റ് നേടി ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചു. ശിവസേന 63ഉം കോണ്‍ഗ്രസ് 42 സീറ്റുമാണ് നേടിയത്.

ആരുജയിക്കും എന്ന് തീരുമാനിക്കുന്ന 47 മണ്ഡലങ്ങൾ; മഹായുതിക്ക് നിലതെറ്റിയ വടക്കൻ മഹാരാഷ്ട്ര

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മഹായുതി സഖ്യവും മഹാമഹാവികാസ് അഘാഡി സഖ്യവും; ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയും കോണ്‍ഗ്രസും

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

ഐഫോണില്‍ വോയിസ് മെയില്‍ ഒരു തലവേദനയാണോ? എങ്ങനെ ഒഴിവാക്കാം