INDIA

ഒളിമ്പിക്‌സിന് അഹമ്മദാബാദിനെ വേദിയാക്കും, തീവ്രവാദത്തെ നേരിടാന്‍ കര്‍മ്മപദ്ധതി; ഗുജറാത്തിലെ ബിജെപി പ്രകടനപത്രിക

2036 ലെ ഒളിമ്പിക്‌സിന് ആതിഥേയം വഹിക്കാന്‍ താല്‍പ്പര്യമുള്ള പട്ടികയില്‍ ഏഷ്യയില്‍ നിന്നുള്ള രാജ്യങ്ങളിലെ ഇന്ത്യയുമുണ്ട്

വെബ് ഡെസ്ക്

ഇരുപത് ലക്ഷം തൊഴിലവസരങ്ങളും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള സൗജന്യ വാഗ്ദാനങ്ങളും ഉള്‍പ്പെടുത്തി ഗുജറാത്തിലെ ബിജെപി പ്രകടന പത്രിക. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. തൊഴിലവസരങ്ങളും, വികസന പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കുന്ന പ്രകടന പത്രികയില്‍ തീവ്രവാദത്തെ നേരിടാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. അഹമ്മദാബാദിനെ ഒളിംപിക്‌സ് വേദിയാക്കാന്‍ പരിശ്രമിക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

2036 ല്‍ സംസ്ഥാനത്ത് ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഗുജറാത്ത് ഒളിമ്പിക് മിഷന്‍ ആരംഭിക്കും. 2036 ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യമുള്ള പട്ടികയില്‍ ഏഷ്യയില്‍ നിന്നുള്ള രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദാണ് ഇന്ത്യയിലെ വേദിയായി നല്‍കിയിരിക്കുന്നത്. ഇക്കാര്യമാണ് ബിജെപി പ്രകടന പത്രികയില്‍ ചൂണ്ടിക്കാട്ടുന്നത്.

ഗുജറാത്തിലെ മത സ്വാതന്ത്ര്യ നിയമം 2021 പ്രകാരം നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് പിഴയും കഠിന തടവും ഉള്‍പ്പെടുത്തും

തീവ്രവാദ സംഘനകളുടെയും രാജ്യ വിരുദ്ധ ശക്തികളുടെയും സ്ലീപ്പര്‍ സെല്ലുകളുടെയും പ്രവര്‍ത്തനം നിരീക്ഷിക്കാനും ഇല്ലാതാക്കുന്നതിനുമായി ഒരു ആന്റി റാഡിക്കലൈസേഷന്‍ സെല്‍ രൂപികരിക്കുമെന്നതാണ് പ്രകടന പത്രികയിലെ മറ്റൊരു പ്രധാന വാഗ്ദാനമാണ്.

ഗുജറാത്തില്‍ പൊതു സ്വകാര്യ സ്വത്തുക്കളുടെ നാശനഷ്ട വീണ്ടെടുക്കല്‍ നിയമം നടപ്പാക്കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. കലാപങ്ങളിലൂടെയും അക്രമാസക്തമായ പ്രതിഷേധങ്ങളിലൂടെയും സാമൂഹ്യവിരുദ്ധര്‍ സ്വകാര്യ സ്വത്തുക്കള്‍ക്ക് വരുത്തുന്ന നഷ്ടങ്ങള്‍ പരിഹരിക്കുക ലക്ഷ്യമിട്ടാണ് നിയമ നിര്‍മാണം.

വഖഫ് ബോര്‍ഡിന്റെ ആസ്തികളും സാമ്പത്തിക ഇടപാടുകളും സൂക്ഷ്മമായി പരിശോധിക്കുന്നതിനും മദ്രസകളുടെ പാഠ്യപദ്ധതി സംബന്ധിച്ചും സര്‍വേകള്‍ നടത്താന്‍ ഒരു സമിതിയെ രൂപീകരിക്കുന്നതിനും പദ്ധതിയുണ്ട്. ഗുജറാത്തിലെ മത സ്വാതന്ത്ര്യ നിയമം 2021 പ്രകാരം നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് പിഴയും കഠിന തടവും ഉള്‍പ്പെടുത്തും. ഗുജറാത്തില്‍ ഏക സിവില്‍ കോഡ് കമ്മിറ്റി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്നും പ്രകടന പത്രിക അവതരിപ്പിച്ചുകൊണ്ട് ജെപി നദ്ദ പറഞ്ഞു.

ഗുജറാത്ത് സിവില്‍ കോഡ് കമ്മിറ്റി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പിലാക്കും
ജെ പി നദ്ദ

സൗജന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും പ്രകടനപത്രികയില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗത്തിലെ എല്ലാ ഗര്‍ഭിണികള്‍ക്കും പ്രതിമാസത്തില്‍ പോഷകാഹാര കിറ്റുകള്‍, എല്ലാ വര്‍ഷവും സൗജന്യമായി രണ്ട് എല്‍പിജി സിലിണ്ടറുകള്‍, സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യ ബസ് യാത്ര എന്നിവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങള്‍.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി ഇലക്ട്രിക് സ്‌കൂട്ടറുകളും 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിളുകളും നല്‍കും എന്നും പ്രകടന പത്രിക ചൂണ്ടിക്കാട്ടുന്നു.

ഡിസംബര്‍ 1,5 എന്നീ തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 182 മണ്ഡലങ്ങളാണ് ഗുജറാത്ത് നിയമസഭാ അസംബ്ലിയിലുള്ളത്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി