INDIA

സംഘര്‍ഷം അവസാനിക്കാതെ നൂഹ്; ഹരിയാനയിൽ തിരംഗ യാത്രയുമായി ബിജെപി

വെബ് ഡെസ്ക്

ഹരിയാനയിലെ നൂഹില്‍ ആരംഭിച്ച വർ​ഗീയ സംഘര്‍ഷങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സംസ്ഥാനത്ത് രാഷ്ട്രീയ നീക്കവുമായി ബിജെപി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഓഗസ്റ്റ് 14 വരെ സംസ്ഥാനത്തുടനീളം തിരംഗ യാത്രകൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. സംസ്ഥാനത്തെ ബിജെപി മന്ത്രിമാരും എംഎൽഎമാരും നേതാക്കളും ഉൾപ്പെടെ യാത്രകളുടെ ഭാഗമാകും. രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയ്ക്കായി പ്രതിജ്ഞയെടുക്കുക, തിരംഗ ഉത്സവത്തിൽ പങ്കെടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് യാത്രകളുടെ പ്രധാന ലക്ഷ്യമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.

അതേസമയം, ജൂലൈ 31 ന് ആരംഭിച്ച സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നൂ ഹ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ തിരംഗ യാത്രയ്ക്ക് ജില്ലയിൽ പ്രവേശിക്കാൻ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. തിരംഗ യാത്രയിലുടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി തുടക്കമിടുകയാണ് ബിജെപി. യാത്രയില്‍ ദേശസ്‌നേഹ മുദ്രാവാക്യങ്ങൾ മുഴക്കുമെന്നും ജനങ്ങളെ ഒപ്പം ചേരാൻ പ്രോത്സാഹിപ്പിക്കുമെന്നും പാർട്ടി നേതാക്കൾ പറഞ്ഞു. തിരംഗ യാത്രകളിലൂടെ കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് പാർട്ടി നേതാക്കൾ പ്രതീക്ഷിക്കുന്നത്.

പാർട്ടി സംസ്ഥാന അധ്യക്ഷൻ ഓം പ്രകാശ് ധങ്കറാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. യുവമോർച്ച 22 മണ്ഡലങ്ങളിലും മഹിളാ മോർച്ച 14 മണ്ഡലങ്ങളിലും ഒബിസി മോർച്ച 14 മണ്ഡലങ്ങളിലും അനുസൂചിത് ജാതി മോർച്ച 16 മണ്ഡലങ്ങളിലും അൽപസാംഖ്യക് മോർച്ച ഒരു മണ്ഡലത്തിലും യാത്ര നടത്തും. ബാക്കിയുള്ള 23 മണ്ഡലങ്ങളിലും ബിജെപിയുടെ മറ്റ് വിഭാഗങ്ങളും പാർട്ടി പ്രവർത്തകരും യാത്രകൾ നടത്തു” മെന്ന് ഹരിയാന ബിജെപി മാധ്യമ, സോഷ്യൽ മീഡിയ മേധാവി ഡോ സഞ്ജയ് ശർമ പറഞ്ഞു.

യാത്രയുടെ ഷെഡ്യൂള്‍ തീരുമാനമാകാത്ത ഏതാനും മണ്ഡലങ്ങളുടെ സമയക്രമം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരംഗ യാത്രകൾക്കൊപ്പം മറ്റൊരു പ്രചാരണവും നടത്താനും പാർട്ടി ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി. മേരി മതി, മേരാ ദേശ് കാമ്പെയ്‌നിന് കീഴിൽ, രാഷ്ട്രത്തെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളുടെ ഗ്രാമങ്ങളിൽ നിന്ന് ശേഖരിക്കുന്ന മണ്ണ് നിറച്ച 311 കലങ്ങൾ ന്യൂഡൽഹിയിലേക്ക് കൊണ്ടുപോകും. കൂടാതെ, അമൃത് വാതിക പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ആറ് ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും ബിജെപി ലക്ഷ്യമിടുന്നു. ഹരിയാനയിൽ ഏകദേശം 8,000 ഗ്രാമങ്ങളും മുനിസിപ്പൽ വാർഡുകളുമുണ്ട്. 8000 ഗ്രാമങ്ങളിലും വാർഡുകളിലും 75 തൈകൾ വീതം ബിജെപി പ്രവർത്തകർ നടും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?