INDIA

ഏക വ്യക്തി നിയമം ഉടനില്ല; തിരിച്ചടിക്കുമെന്ന് കണക്കുകൂട്ടല്‍, വിഷയം സജീവമാക്കി നിർത്താൻ ബിജെപി

വെബ് ഡെസ്ക്

ഏക വ്യക്തി നിയമം ഉടൻ നടപ്പാക്കാനല്ല, തിരഞ്ഞെടുപ്പ് മുൻനിർത്തി വിഷയം സജീവമാക്കി നിർത്താനാണ് ബിജെപി സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള ഗോത്ര സമൂഹങ്ങളിലെ വൈവിധ്യമാർന്ന രീതികളും ചടങ്ങുകളും നിയമങ്ങളുമെല്ലാം പരിശോധിച്ച് മാത്രമേ യുസിസിയിൽ തീരുമാനമെടുക്കൂ എന്നാണ് വിവരം. 2024ലെ തിരഞ്ഞെടുപ്പിന് മുൻപ് പ്രാബല്യത്തില്‍ വരില്ലെന്നും അതുവരെ വിഷയം ചർച്ചയാക്കി നിലനിർത്തുമെന്നും കേന്ദ്ര സർക്കാരിലെയും പാർട്ടിയിലെയും വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുകളഞ്ഞ അനുച്ഛേദം 370-ന്റെ റദ്ദാക്കൽ, മുത്തലാഖ് എന്നിവ പോലെ പെട്ടെന്ന് നടപ്പാക്കാൻ കഴിയുന്നതല്ല യുസിസി എന്ന ധാരണയിലാണ് സർക്കാർ. ആഴത്തിലുള്ള പഠനം നടത്താതെ നടപടിയെടുത്താൽ പ്രതികൂലമായി ബാധിച്ചേക്കുമെന്ന വിലയിരുത്തലും സർക്കാരിനുണ്ട്. വളരെ വേഗത്തില്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഉടനടി നീക്കം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് കേന്ദ്രം.

അതേസമയം, യുസിസി സജീവമാക്കിത്തന്നെ നിർത്താൻ വേണ്ടിയുള്ള നീക്കങ്ങളും ബിജെപി ഒരു ഭാഗത്ത് നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് ജാർഖണ്ഡിൽ നിന്നുള്ള ലോക്സഭാ എം പി സുനിൽ കുമാർ സിങ്, രാജ്യത്തുടനീളം ഏക വ്യക്തി നിയമം നടപ്പിലാക്കാനുള്ള നിയമനിർമാണം വേണമെന്ന സ്വകാര്യ ബിൽ കൊണ്ടുവന്നത്. ഓരോ സംസ്ഥാനങ്ങളിൽ അതാത് സർക്കാരുകൾ യുസിസി നടപ്പാക്കണമെന്നാണ് സംഘ്പരിവാറിന്റെ നിലപാട്.

കൂടാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളെ യുസിസിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ബിജെപിയിലെ പല നേതാക്കളുടെയും അഭിപ്രായം. ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ യുസിസി നടപ്പിലാക്കാനുള്ള നടപടികൾ ബിജെപി സർക്കാർ തുടങ്ങിട്ടുണ്ട്. ഉത്തർപ്രദേശും അസമും മാത്രമാണ് ഇതിനൊരു അപവാദം. യുസിസി നടപ്പിലാക്കാൻ ഉത്തരാഖണ്ഡിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അന്തിമ ഘട്ടത്തിലാണ്. ഇതിലെന്താകും പ്രതികരണമെന്ന് അറിയാനാണ് പാർട്ടി കാത്തിരിക്കുന്നതെന്നും സൂചനയുണ്ട്.

22-ാം നിയമകമ്മീഷൻ ഇതിനോടകം തന്നെ യുസിസിയെ കുറിച്ചുള്ള കൂടിയാലോചനകളും ചർച്ചകളും ആരംഭിച്ചിട്ടുണ്ട് . യുസിസിയിൽ പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധിയും ജൂലൈ 28ന് അവസാനിച്ചിരുന്നു. മധ്യപ്രദേശിലെ ഭോപ്പാലിൽ ബൂത്തുതല പ്രവർത്തകരെ അഭിസംബോധന ചെയ്തുള്ള പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവിൽ കോഡ് വിഷയം വീണ്ടും ചർച്ചയാക്കിയത്. തുടർന്ന്, ഉടനടി നടപ്പാക്കുമെന്ന പ്രതീതിയും കേന്ദ്രം സൃഷ്ടിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും