2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സമാജ് വാദി പാർട്ടിയിൽ ചേര്‍ന്ന ബിജെപി നേതാക്കള്‍ 
INDIA

ഉത്തർപ്രദേശിൽ ഒബിസി വിഭാഗത്തെ ആകർഷിക്കാൻ തീവ്ര ശ്രമവുമായി ബിജെപി

ലക്ഷ്യം 2024ലെ ലോക്സഭാ തിരഞ്ഞടുപ്പ്

വെബ് ഡെസ്ക്

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പിന്നാക്ക വിഭാഗങ്ങളിലെ നേതാക്കളെ പാർട്ടിയിലേക്ക് തിരികെകൊണ്ട് വരാൻ തീവ്രശ്രമവുമായി ബിജെപി. ഉത്തർപ്രദേശിൽ 2022 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി വിട്ട് ഒബിസി വിഭാഗത്തിൽപെട്ട നിരവധിപേർ മറ്റ് പാർട്ടികളിൽ ചേർന്നിരുന്നു. ഇത് തിരഞ്ഞെടുപ്പിനെ ബാധിച്ചില്ലെങ്കിലും അടുത്ത ലോക് സഭ വോട്ടിങിന് മുന്നോടിയായി പിന്നാക്ക വിഭാഗങ്ങളെ കൂടുതലായി ആകർഷിക്കാനുള്ള നീക്കമാണ് പാർട്ടി നടത്തുന്നത്. ഇതിനായി, മുൻകാലങ്ങളിലെ ബിജെപിയുടെ സഖ്യകക്ഷികളുമായും പ്രത്യേക ജാതി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന നേതാക്കളുമായും ചർച്ച നടത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ നേതൃത്വത്തിലുള്ള അപ്നാ ദളുമായും, മുൻപ് എസ്ബിഎസ്പിയുമായും സഖ്യമുണ്ടാക്കിയതിനാൽ ആണ് 2019 ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ 51.19% വോട്ട് നേടിയത്.

യുപിയിലെ ബിജെപി വോട്ടുബാങ്കില്‍, 40 ശതമാനവും പിന്നാക്ക വിഭാഗമാണ്. പ്രത്യേകിച്ച് ഒബിസി വിഭാഗം. 2012 ൽ യുപിയിൽ അഖിലേഷ് യാദവിനെ തുണച്ച യാദവ-മുസ്ലിം വോട്ടുകൾ, 2014, 2017, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപി പിടിച്ചെടുത്തതാണ് സമാജ് വാദി പാർട്ടിയെ തളർത്തിയത്. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ നേതൃത്വത്തിലുള്ള അപ്നാ ദളുമായും, മുന്‍പ് ഓം പ്രകാശ് രജ്ഭറിന്‍റെ നേതൃത്വത്തിലുള്ള സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയുമായും (എസ്ബിഎസ്പി) സഖ്യമുണ്ടാക്കിയതിനാൽ ആണ് 2019 ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ 51.19% വോട്ട് നേടാന്‍ സാധിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍, സ്വാമി പ്രസാദ് മൗര്യ, ദാരാ സിംഗ് ചൗഹാൻ, ധരം സിംഗ് സൈനി, മാധുരി വർമ്മ, വിനയ് ശാക്യ തുടങ്ങിയ നേതാക്കൾ 2022 ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിട്ട് സമാജ് വാദി പാർട്ടിയിലേക്ക് കടന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം, അഖിലേഷ് യാദവുമായി കലഹിക്കുന്ന, സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) നേതാവ് ഓം പ്രകാശ് രജ്ഭറിനെ പിന്തുണച്ചും ഒരു വിഭാഗം ബിജെപി നേതാക്കൾ പാർട്ടി വിട്ടു.

വിമത എംഎല്‍എമാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുമെന്ന ബോധ്യമുണ്ടായിരുന്നിട്ടും, സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ നിശ്ചയിച്ച, എംഎൽഎമാരുടെ പട്ടിക പാർട്ടി വെട്ടിക്കുറച്ചിരുന്നു. ഇവര്‍ക്ക് പൊതുജന പിന്തുണ ഇല്ലെന്ന് ചൂണ്ടിക്കാട്ടി പട്ടികയെ എതിര്‍ത്തവരെയും പട്ടികയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട പ്രവര്‍ത്തകരെയും കൂടെനിര്‍ത്തുക, ബിജെപിയെ സംബന്ധിച്ച് എളുപ്പമല്ല. എന്നിരുന്നാലും, 2019 ല്‍ പാര്‍ട്ടിക്ക് പിന്തുണ നല്‍കിയ എല്ലാ വിഭാഗങ്ങളെയും ഒപ്പം നിര്‍ത്തേണ്ടത്, വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞടുപ്പില്‍ പ്രധാനമാണെന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍