INDIA

ബോംബ് ഭീഷണി; മോസ്‌കോ - ഗോവ വിമാനം ഗുജറാത്തിലെ ജാംനഗറില്‍ ഇറക്കി, യാത്രികര്‍ സുരക്ഷിതര്‍

സുരക്ഷിത മേഖലയിലേക്ക് മാറ്റിയ വിമാനത്തില്‍ പരിശോധന തുടരുകയാണ്.

വെബ് ഡെസ്ക്

മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി. 236 യാത്രികരുമായി സഞ്ചരിച്ച വിമാനം ഭീഷണിയെ തുടര്‍ന്ന് ഗുജറാത്തിലെ ജാംനഗറിലെ വ്യോമസേന വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാരെയെല്ലാം പുറത്തിറക്കി സുരക്ഷിത മേഖലയിലേക്ക് മാറ്റിയ വിമാനത്തില്‍ പരിശോധന തുടരുകയാണ്.

236 യാത്രികരുമായി സഞ്ചരിച്ച വിമാനം ജാംനഗറിലെ വ്യോമസേന വിമാനത്താവളത്തില്‍ ഇറക്കി

റഷ്യന്‍ വിമാനക്കമ്പനിയായ അസൂര്‍ എയറിന്റെ ചാര്‍ട്ടേര്‍ഡ് വിമാനമാണ് ഭീഷണിയെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ് എന്ന് റഷ്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തില്‍ വിമാനത്തില്‍ പരിശോധന നടത്തുന്നു എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളിനാണ് ബോംബ് ഭീഷണി സംബന്ധിച്ച വിവരം ലഭിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഇതോടെ വിമാനം ജാംനഗറിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് വിമാനം ജാം നഗറില്‍ ഇറങ്ങിയത്.

യാത്രികരെയും, ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജാംനഗര്‍ ജില്ലാ കളക്ടറും വ്യക്തമാക്കി. 236 യാത്രികരും എട്ട് ജീവനക്കാരും ഉള്‍പ്പെടെ 244 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍