INDIA

ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ്: സ്റ്റേ നടപടി ചോദ്യം ചെയ്ത് ബ്രിജ് ഭൂഷണ്‍ സുപ്രീംകോടതിയില്‍

ഹര്‍ജി അടുത്തയാഴ്ച സുപ്രീംകോടതി പരിഗണിക്കും

വെബ് ഡെസ്ക്

ദേശീയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്ത പഞ്ചാബ് - ഹരിയാന ഹൈക്കോടതി നടപടി ചോദ്യചെയ്ത് ബ്രിജ് ഭൂഷൺ ശരൺ സിങ് സുപ്രീംകോടതിയിൽ. കേസ് സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും.

ഹരിയാന അമച്വര്‍ റെസ്‌ലിങ്‌ അസോസിയേഷനെ ഡബ്ല്യുഎഫ്ഐ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിച്ച റിട്ടേണിങ് ഓഫീസറുടെ നടപടി ചോദ്യം ചെയ്ത്, ഹരിയാന റെസ്‌ലിങ് അസോസിയേഷന്‍ (എച്ച്ഡബ്ല്യുഎ) സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തുകൊണ്ടുള്ള പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരേയാണ് ബ്രിജ്ഭൂഷണ്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

റെസ്‌ലിങ്‌ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, റെസ്‌ലിങ്‌ ഫെഡറേഷനിലെ ഒരു അഫിലിയേറ്റ് ബോഡിയില്‍ നിന്ന് രണ്ട് പ്രതിനിധികള്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാം. റെസ്‌ലിങ്‌ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായും സംസ്ഥാന ഒളിമ്പിക് അസോസിയേഷനുമായും അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്ഥാന അസോസിയേഷനുകള്‍ക്കാണ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവകാശം.

ഇതുപ്രകാരം ഹരിയാന റെസ്‌ലിങ്‌ ഫെഡറേഷനാണ് സംസ്ഥാനത്ത് നിന്ന് ഡബ്ല്യുഎഫ്ഐ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ളത്. എന്നാല്‍ എച്ച്ഡബ്ല്യുഎയ്ക്കൊപ്പം ഹരിയാനയില്‍ നിന്നുള്ള അമച്വര്‍ റെസിലിങ് അസോസിയേഷനും വോട്ടവകാശം നല്‍കിയ റിട്ടേണിങ് ഓഫീസറുടെ നടപടിയാണ് വിവാദമായത്. ഡബ്ലുഎഫ്ഐയുമായും ഹരിയാന ഒളിമ്പിക് അസോസിയേഷ(എച്ച്ഒഎ)നുമായും അമച്വര്‍ അസോസിയേഷന്‍ അഫിലിയേറ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാണ് റിട്ടേണിങ് ഓഫീസര്‍ വോട്ടവകാശം നല്‍കിയത്.

എന്നാല്‍ അമച്വര്‍ റെസ്‌ലിങ്‌ ഫെഡറേഷന് ഹരിയാന ഒളിമ്പിക് അസോസിയേഷന്റെ അഫിലിയേഷനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിയാന റെസ്‌ലിങ്‌ ഫെഡറേഷൻ കോടതിയെ സമീപിച്ചത്. എച്ച്ഒഎ അഫിലിയേഷന്‍ ഇല്ലാത്ത അമച്വര്‍ അസോസിയേഷനെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിലക്കണമെന്നാണ് അവരുടെ ആവശ്യം. അതിനെതിരെയാണ് ബ്രിജ്ഭൂഷണ്‍ ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മുന്‍ ഗുസ്തി താരങ്ങളായ അനിതാ ഷിയോറനും സഞ്ജയ് കുമാര്‍ സിങ്ങുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ