അതിര്‍ത്തി കടക്കുന്ന കുടിയേറ്റക്കാര്‍ 
INDIA

ജയിലുകളില്‍ ആള്‍പ്പെരുപ്പം; ക്ളീന്‍ ചിറ്റുള്ളവരെ അതിര്‍ത്തി കടക്കാനനുവദിച്ച് ബിഎസ്എഫ്

അതിര്‍ത്തി കടക്കാന്‍ അനുവദിക്കുക കള്ളക്കടത്തിൽ ഉൾപ്പെടാത്തവരെ മാത്രം

വെബ് ഡെസ്ക്

അനധികൃതമായി അതിര്‍ത്തികടക്കുന്നവരില്‍ ക്ളീന്‍ ചിറ്റുള്ളവരെ ജയിലിലടക്കാതെ സുരക്ഷാ സേനയ്ക്ക് കൈമാറുകയാണിപ്പോള്‍ ബിഎസ്എഫ്. മാനുഷിക പരിഗണന നല്‍കിയുള്ള നടപടിയായി ഇതിനെ വിലയിരുത്തുന്നുണ്ടെങ്കിലും യഥാർഥ കാരണം മറ്റൊന്നാണ്. രാജ്യത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം ക്രമാതീതമായി കൂടുന്നു. കുറ്റവാളികളെ പാർപ്പിക്കാന്‍ സ്ഥലം കുറവായതോടെ തടവുശിക്ഷ എങ്ങനെ ഒഴിവാക്കാം എന്നതാണ് ഇപ്പോള്‍ ആലോചിക്കുന്നത്

അനധികൃതമായി അതിർത്തി കടക്കുന്നവരെ ജയിലിലടച്ചിരുന്നു. എന്നാല്‍ ഇത്തവണ എസ്എഫ് അധികൃതർ ഇവരെ പോലീസിന് കൈമാറുന്നതിന് പകരം, ബംഗ്ലാദേശിലെ അതിർത്തി സുരക്ഷാ സേനയായ ബിജിബിയ്ക്ക് കൈമാറി

സെപ്റ്റംബർ 23 ന് അർധരാത്രിയാണ് പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ജീത്പൂർ അതിർത്തിയിൽ ഔട്ട് പോസ്റ്റിനു സമീപം രണ്ട് സ്ത്രീകളെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്. ആറുമാസം മുൻപ് ഇന്ത്യയിലേക്ക് ജോലി തേടി എത്തിയ ബംഗ്ലാദേശ് സ്വദേശികളായ ഇവർ, ബംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നുവെന്നും തിരികെ മടങ്ങുന്ന വഴിയാണ് പിടിയിലായത്. സെപ്റ്റംബർ 28 ന് ഇതേ ജില്ലയിലെ ജീത്പൂർ, രംഗ്ഹട്ട് അതിർത്തിയിലും സമാനമായ സാഹചര്യത്തിൽ നാല് ബംഗ്ലാദേശ് പൗരന്മാരെ കണ്ടെത്തി.

സാധാരണ നടപടിക്രമങ്ങൾ പാലിച്ച്, അനധികൃതമായി അതിർത്തി കടന്നതിന് ആറ് പേരെയും ജയിൽ ശിക്ഷയ്ക്ക് വിധേയമാക്കുമായിരുന്നു. എന്നാൽ ഇത്തവണ ബിഎസ്എഫ് അധികൃതർ ഇവരെ പോലീസിന് കൈമാറുന്നതിന് പകരം, ബംഗ്ലാദേശിലെ അതിർത്തി സുരക്ഷാ സേനയായ ബോർഡർ ഗാർഡ് ബംഗ്ലാദേശുമായി (ബിജിബി) ആശയവിനിമയം നടത്തുകയും ബംഗ്ലാദേശ് അധികൃതർക്ക് കൈമാറുകയും ചെയ്തു.

റോഹിന്‍ഗ്യ അഭയാര്‍ഥി പ്രശ്നത്തില്‍ ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കടക്കുന്നവര്‍
2022 ഒക്ടോബർ 5 വരെ 146 പുരുഷന്മാരും 102 സ്ത്രീകളും 38 കുട്ടികളും ഒരു ട്രാൻസ്ജെൻഡർ വ്യക്തിയും ഉൾപ്പെടെ 287 പേരെ ബിജിബിയ്ക്ക് കൈമാറിയതായി ബിഎസ്എഫ് കണക്കുകൾ വ്യക്തമാക്കുന്നു

ജയിലുകളില്‍ കൂടിവരുന്ന തടവുകാരുടെ എണ്ണം, ഏജൻസികൾക്ക് വലിയ വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് നിയമവിരുദ്ധമായി അതിർത്തി കടക്കുന്നവരെ ബിഎസ്എഫ് അറസ്റ്റ് ചെയ്യാതെ BGB യ്ക്ക് കൈമാറുന്നത്. 2022 ഒക്ടോബർ 5 വരെ 146 പുരുഷന്മാരും 102 സ്ത്രീകളും 38 കുട്ടികളും ഒരു ട്രാൻസ്ജെൻഡർ വ്യക്തിയും ഉൾപ്പെടെ 287 പേരെ ബിജിബിയ്ക്ക് കൈമാറിയതായി ബിഎസ്എഫിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മയക്കുമരുന്ന്, വ്യാജ കറൻസി, സ്വർണ്ണം, കഫ് സിറപ്പ്, മറ്റ് നിരോധിത വസ്തുക്കൾ എന്നിവയുടെ കള്ളക്കടത്തിൽ ഉൾപ്പെടാത്തവരെ മാത്രമേ മാനുഷിക പരിഗണന നൽകി ബിജിബിക്ക് കൈമാറുന്നുള്ളൂവെന്ന് ബിഎസ്എഫ് അധികൃതർ പറയുന്നുണ്ട്. ഇവരിൽ ജോലി തേടി എത്തിയവരും, വീട്ടിൽ നിന്നും ഓടിപ്പോയവരും, ചികിത്സ തേടിയെത്തിയവരുമൊക്കെ ഉണ്ടാകാം.

ബംഗ്ളാദേശ് അതിര്‍ത്തിയിലെ സുരക്ഷാ സേന

അനധികൃതമായി അതിർത്തി കടന്നതിന് ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ബംഗാള്‍ അതിർത്തിയില്‍ പിടിയിലാകുന്നത്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സ്വരൂപ്നഗർ പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള ഹക്കീംപൂർ ഗ്രാമമാണ് ഇന്ത്യയേയും ബംഗ്ലാദേശിനെയും വേർതിരിക്കുന്നത്. ഈ മേഖല തെക്ക് സുന്ദർബൻസ് മുതൽ വടക്ക് മാൽഡ വരെ 913.324 കിലോമീറ്റർ ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്നു. 50 മീറ്ററിൽ താഴെ വീതിയുള്ള ഇടുങ്ങിയ ജലാശയമാണ് ഹക്കീംപൂരിലെ അന്താരാഷ്ട്ര അതിർത്തി. ഇത് മുറിച്ചുകടക്കാൻ അധികം സമയം ആവശ്യമില്ല എന്നതും ബിഎസ്എഫിന് വെല്ലുവിളിയാണ്.

2021ലെ പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം, രാജ്യത്തെ 5,565 തടവുകാരിൽ 1,746 പേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്

ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് ദൈനംദിന ഉപയോഗത്തിനുള്ള വസ്തുക്കൾ കള്ളക്കടത്ത് നടത്തുന്നതും ഇതേ അതിർത്തിയിലൂടെയാണെന്നാണ് ബിഎസ്എഫിന്റെ നിഗമനം. സ്വരൂപ്നഗർ പൊലീസ് സ്റ്റേഷന്റെ മാത്രം പരിധിയിൽ ഇത്തരത്തിലുള്ള ഒൻപത് ഗ്രാമങ്ങളുണ്ട്. ജില്ലയിലെ ബാഗ്ദാ പോലീസ് സ്റ്റേഷന് കീഴിലുള്ള അതിർത്തി പ്രദേശവും സമാനമായ വെല്ലുവിളികൾ ഉയർത്തുന്നു.

2021ലെ പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, രാജ്യത്തെ കറക്ഷണൽ ഹോമുകളിൽ പാർപ്പിച്ചിരിക്കുന്ന 5,565 തടവുകാരിൽ 1,746 പേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്. പശ്ചിമ ബംഗാളിലെ ജയിലുകളിൽ പാർപ്പിച്ചിരിക്കുന്നവരിൽ നാല്പത് ശതമാനത്തിലധികവും ബംഗ്ലാദേശിൽ നിന്നുള്ളവരാണ് എന്നതും ശ്രദ്ധേയമാണ്.

കുറ്റവാളികളും വിചാരണത്തടവുകാരും ഒഴികെ, നിരവധി ബംഗ്ലാദേശി പൗരന്മാർ ശിക്ഷയുടെ കാലാവധി പൂർത്തിയാക്കിയിട്ടും ഇപ്പോഴും ജയിലുകളിൽ കഴിയുന്നുണ്ട്

2021 ൽ, അനധികൃതമായി അതിർത്തി കടന്നതിന് 2,036 ബംഗ്ലാദേശ് പൗരന്മാരെയും 860 ഇന്ത്യൻ പൗരന്മാരെയും ദക്ഷിണ ബംഗാൾ അതിർത്തിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ബംഗ്ലാദേശി പൗരന്മാർ ഇന്ത്യയിലേക്ക് കടക്കുന്നതിനേക്കാൾ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമ്പോഴാണ് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുന്നത്.

കുറ്റവാളികളും വിചാരണത്തടവുകാരും ഒഴികെ, നിരവധി ബംഗ്ലാദേശി പൗരന്മാർ ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും ഇപ്പോഴും ജയിലുകളിൽ കഴിയുന്നുണ്ട്. ജയിൽ കാലാവധി പൂർത്തിയാക്കിയവരെ കൈമാറുന്നതിന്, ഇരു രാജ്യങ്ങളും ചേർന്ന് പൂർത്തിയാക്കേണ്ട നടപടിക്രമങ്ങളില്‍ വരുന്ന വീഴ്ചയാണ് ഇവരുടെ മോചനം വൈകാന്‍ കാരണം. നൂറുപേരെ പാർപ്പിക്കേണ്ട ജയിലുകളിൽ പലയിടത്തും നൂറ്റി ഇരുപതിലധികം തടവുകാർ വരെയാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ കൂടിയാണ് ജയിലിലേക്ക് കൊണ്ടുപോകാതെ ഗുരുതര നിയമലംഘനം നടത്താത്തവരെ തിരിച്ചയയ്ക്കുന്നത്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ