INDIA

ബജറ്റ് 2024: യുവാക്കൾക്ക് ഇന്റേൺഷിപ്പിന് അവസരം; കേന്ദ്രസർക്കാർ പ്രത്യേക അലവൻസ് അനുവദിക്കും

പുതിയ സ്കീമിന് കീഴിൽ എല്ലാ മാസവും ₹5,000 ഇൻ്റേൺഷിപ്പ് അലവൻസും ₹6,000 ഒറ്റത്തവണ സഹായവും നൽകുമെന്ന് ധനമത്രി അറിയിച്ചു

വെബ് ഡെസ്ക്

ഒരുകോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ ഒരുക്കുന്നതിനായി മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ പദ്ധതി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മികച്ച 500 കമ്പനികളിൽ ഇന്റേൺഷിപ്പിനുള്ള അവസരം സർക്കാർ ഒരുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

പുതിയ സ്കീമിന് കീഴിൽ എല്ലാ മാസവും 5,000 രൂപ ഇൻ്റേൺഷിപ്പ് അലവൻസും 6,000 രൂപ ഒറ്റത്തവണ സഹായവും നൽകുമെന്ന് ധനമത്രി അറിയിച്ചു.

ഇൻ്റേൺഷിപ്പിന് സൗകര്യമൊരുക്കുന്ന കമ്പനികൾ അവരുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് ഉപയോഗിച്ച് ഇൻ്റേണുകളെ പരിശീലിപ്പിക്കണം. ഇൻ്റേണുകൾക്ക് തൊഴിലിടങ്ങളുമായി സമ്പർക്കം പുലർത്താനുള്ള അവസരം ലഭിക്കുന്നതിനൊപ്പം എല്ലാ മാസവും അലവൻസും ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ഉൾപ്പെടെ ഒൻപത് വിഷയങ്ങൾക്കാണ് 2024-25 ലെ കേന്ദ്ര ബജറ്റ് മുൻഗണ നൽകിയിട്ടുള്ളത്. ഉൽപ്പാദനക്ഷമത, തൊഴിലവസരങ്ങൾ, സാമൂഹികനീതി, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, നവീകരണം, പരിഷ്‌കരണങ്ങൾ എന്നിവയാണ് ഒമ്പത് മുൻഗണനകളിൽ ഉൾപ്പെടുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി മൂന്ന് പദ്ധതികൾ പ്രഖ്യാപിക്കുകയും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 4.1 കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഈടില്ലാതെ വായ്പ, ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം എന്നിവയും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രയോജനപ്പെടുന്ന പദ്ധതികൾക്കായി മൂന്ന് ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന അഞ്ച് വർഷത്തേക്ക് നീട്ടുകയും, 80 കോടിയിലധികം ആളുകൾക്ക് പ്രയോജനം നൽകുകയും ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം