മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബഫര്‍സോണ്‍ വിഷയം ചര്‍ച്ചയായില്ല. സെൻട്രൽ സെക്രട്ടറിയേറ്റിന്റെ സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ രാവിലെ 10.30 മുതല്‍ നടന്ന കൂടിക്കാഴ്ച സംബന്ധിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ ബഫര്‍സോണിനെ കുറിച്ച് പരാമര്‍ശമില്ല. കോവിഡ് ഭീഷണി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍, കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം എന്നിവയാണ് പ്രധാനമായും ചര്‍ച്ചയായത്.
സെൻട്രൽ സെക്രട്ടറിയേറ്റിന്റെ സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ രാവിലെ 10.30 മുതല്‍ നടന്ന കൂടിക്കാഴ്ച സംബന്ധിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ ബഫര്‍സോണിനെ കുറിച്ച് പരാമര്‍ശമില്ല.
കോവിഡ് ഭീഷണി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. കോവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തി വരുന്ന മുന്നൊരുക്കങ്ങളും കേരളത്തില്‍ ദേശീയ പാതാ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ജല്‍ ജീവന്‍ മിഷനും വിവിധ നാഷണല്‍ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു.
ജല്‍ ജീവന്‍ മിഷനും വിവിധ നാഷണല്‍ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു.
മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച് നവവത്സരാശംസകള്‍ നേര്‍ന്നു. കഥകളി ശില്പവും പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കി. ചീഫ് സെക്രട്ടറി വി പി ജോയിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.