INDIA

44 ശതമാനം ഇന്ത്യന്‍ യുവാക്കള്‍ക്കും അഭിനന്ദിക്കാനറിയില്ല ;ബംബിള്‍ സര്‍വേ റിപ്പോര്‍ട്ട്

ശാരീരിക ഗുണങ്ങളേക്കാള്‍ ദയ കാണിക്കുന്ന പ്രകൃതത്തെയാണ് ഇന്ത്യന്‍ യുവത്വം ഇഷ്ടപ്പെടുന്നത്

വെബ് ഡെസ്ക്

44 ശതമാനം ഇന്ത്യക്കാര്‍ക്കും അഭിനന്ദിക്കാന്‍ അറിയില്ലെന്ന് ജനപ്രിയ ഡേറ്റിംഗ് ആപ്പായ ബംബിള്‍ സര്‍വേ റിപ്പോര്‍ട്ട്. മിക്ക ബന്ധങ്ങളും ദയയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശാരീരിക ഗുണങ്ങളേക്കാള്‍ ദയ കാണിക്കുന്ന പ്രകൃതത്തെയാണ് ഇന്ത്യന്‍ യുവത്വം ഇഷ്ടപ്പെടുന്നത്.

56 ശതമാനം ഇന്ത്യക്കാരാണ് ദയ എന്ന മാനുഷിക ഗുണത്തിന് പ്രാധാന്യം നല്‍കുന്നത്. ഒരു വ്യക്തിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ദയയുള്ള കാര്യങ്ങളിലൊന്നാണ് അഭിനന്ദനമെന്നാണ് പ്രതികരിച്ച 84 ശതമാനം ആളുകളും പറയുന്നത്. സിംഗിള്‍സിന്റെ 'ദയയുഗ'മെന്നാണ് പുതിയ സര്‍വേ റിപ്പോര്‍ട്ടിന് ബംബിള്‍ നല്‍കിയ വിശേഷണം. 2023 ജൂണില്‍ 18 വയസ്സിനു മുകളിലുള്ള 2000 ഇന്ത്യക്കാര്‍ക്കിടയില്‍ ബംബിള്‍ ആപ്പ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

അതേ സമയം വ്യക്തിത്വം, മൂല്യം, ധാര്‍മ്മികത, അറിവ് നര്‍മ്മബോധം, മറ്റ് കലാപരമായ കഴിവുകള്‍ എന്നിവയിലെ നേട്ടത്തിനു ലഭിക്കുന്ന അഭിനന്ദനങ്ങള്‍ക്ക് സ്ത്രീകള്‍ കൂടുതല്‍ വിലമതിക്കുന്നുണ്ടെന്നും സര്‍വേ ഫലം കാണിക്കുന്നു

സര്‍വേയിലെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ 58 ശതമാനത്തിലധികം ആളുകള്‍ക്കും അഭിനന്ദനം ലഭിക്കുന്നത് കുറവാണെന്നും സര്‍വേ ഫലം കാണിക്കുന്നു. അതേ സമയം 60 ശതമാനം സ്ത്രീകളും അഭിനന്ദിക്കുകയെന്നത് പുരുഷന്റെ മാത്രം ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നവരാണ്.

അഭിനന്ദിക്കുന്നതിലൂടെ ആത്മ വിശ്വാസം വര്‍ധിക്കുമെന്നാണ് 88 ശതമാനം സ്ത്രീകളും അഭിപ്രായപ്പെടുന്നത്. അതേ സമയം സ്ത്രീകളുടെ ശാരീരിക സവിശേഷതകള്‍ക്കപ്പുറമായി അവരെ എങ്ങനെ അഭിന്ദിക്കണമെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തവരാണ് 55 ശതമാനം പുരുഷന്‍മാരെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

വ്യക്തിത്വം, ധാര്‍മ്മികത, അറിവ്, നര്‍മ്മബോധം,സർഗാത്മകവും കലാപരവുമായ കഴിവുകൾ എന്നിവയെ അടിസ്ഥാനമാക്കി ലഭിക്കുന്ന അഭിനന്ദനങ്ങള്‍ക്ക് സ്ത്രീകള്‍ കൂടുതല്‍ വിലമതിക്കുന്നുണ്ടെന്നും സര്‍വേ ഫലം കാണിക്കുന്നു. പാങ്കാളിയുമായി ദൃഢമായ ബന്ധം വളര്‍ത്തുന്നതില്‍ അഭിനന്ദനത്തിന് വലിയ പങ്കുണ്ടെന്നും സര്‍വേ ഫലം അടിവരയിടുന്നുണ്ട്. പങ്കാളിയെ അഭിനന്ദിക്കുന്നതു വഴി കൂടുതല്‍ സ്‌നേഹവും ബഹുമാനവും പര്‌സപരമുണ്ടാകുമെന്ന് ബംബിളിന്റെ റിലേഷന്‍ഷിപ്പ് വിദഗ്ധയായ രുചി റൂഹും അഭിപ്രായപ്പെടുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ