INDIA

അരമണിക്കൂര്‍ കോടീശ്വരന്‍; ടാക്സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് എത്തിയത് 9000 കോടി

തമിഴ്നാട് സ്വദേശി രാജ്കുമാറിന്റെ അക്കൗണ്ടിലേക്കാണ് ഇത്രയുമധികം പണം ക്രെഡിറ്റായത്

വെബ് ഡെസ്ക്

ടാക്സി ഡ്രൈവറായ തമിഴ്നാട് പഴനി നെയ്ക്കരപ്പട്ടി സ്വദേശി രാജ്കുമാര്‍ അപ്രതീക്ഷിതമായി ശതകോടീശ്വരന്‍മാരുടെ പട്ടികയിലേക്ക് ഉയര്‍ന്നു, ആ നേട്ടത്തിന്റെ അമ്പരപ്പ് മാറും മുന്‍പ് രാജ്കുമാര്‍ വീണ്ടും ഓട്ടോ ഡ്രൈവറായി. തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കിന് സംഭവിച്ച കയ്യബന്ധമാണ് രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയതിന് പിന്നില്‍.

പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ആകെ 105 രൂപ മാത്രമാണ് രാജ്കുമാറിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്

ഒറ്റയടിക്ക് 9000 കോടി രൂപയാണ് രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. ഇത്രയും തുക ഒരുമിച്ച് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആയപ്പോള്‍ ആരോ പറ്റിക്കുകയാണെന്നാണ് കരുതിയെന്ന് ഡ്രൈവര്‍ പറഞ്ഞു. എന്നാല്‍ വീണ്ടും മെസ്സേജുകള്‍ വന്നതോടെ തുക ക്രെഡിറ്റ് ആയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ അബന്ധം മനസ്സിലാക്കി ബാങ്ക് അക്കൗണ്ടില്‍ നിന്ന് അരമണിക്കൂറിനകം പണം തിരിച്ചെടുക്കുകയുമായിരുന്നു.

'സെപ്റ്റംബര്‍ 9 ന് 3 മണിക്കാണ് പണം ക്രെഡിറ്റായതുമായി ബന്ധപ്പെട്ടുള്ള മെസ്സേജ് ഫോണിലേക്ക് വരുന്നത്. ആദ്യം ആരെങ്കിലും പറ്റിക്കുകയാണെന്നാണ് കരുതിയത്. ഒരുപാട് പൂജ്യങ്ങള്‍ ഉള്ളതിനാല്‍ എത്ര തുകയുണ്ടെന്ന് മനസ്സിലാക്കാന്‍ പോലും സാധിച്ചില്ല'. രാജ്കുമാര്‍ പറഞ്ഞു. പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ആകെ 105 രൂപ മാത്രമാണ് രാജ്കുമാറിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. പണം ക്രെഡിറ്റ് ആയതിന് പിന്നാലെ 21000 രൂപ ഒരു സുഹൃത്തിന് കൈമാറുകയും ചെയ്തു.

പിന്‍വലിച്ച തുകയ്ക്ക് പകരമായി രാജ്കുമാറിന് ഒരു കാര്‍ ലോണ്‍ നല്‍കി വിഷയത്തില്‍ ഇരുകൂട്ടരും ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു

സംഭവം നടന്നതിന്റെ പിറ്റേ ദിവസം ബാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നെ ബന്ധപ്പെടുകയും പണം അറിയാതെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതാണെന്ന് വ്യക്തമാക്കിയെന്നും രാജ്കുമാര്‍ പറഞ്ഞു. ശേഷം പോലീസില്‍ പരാതി നല്‍കുമെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ അറിയിച്ചപ്പോള്‍ ഒരു അഭിഭാഷകനെ കൂട്ടി ബാങ്കിലേക്ക് പോയി ഒത്തുതീര്‍പ്പാക്കിയെന്നും രാജ്കുമാര്‍ വ്യക്തമാക്കി. പിന്‍വലിച്ച തുകയ്ക്ക് പകരമായി രാജ്കുമാറിന് ഒരു കാര്‍ ലോണ്‍ നല്‍കി വിഷയത്തില്‍ ഇരുകൂട്ടരും ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ