INDIA

പോസ്റ്ററിൽ ആയുധങ്ങളുടെ ചിത്രം; പ്രത്യേക രാജ്യത്തിനുവേണ്ടിയുള്ള ഖലിസ്ഥാൻ ഹിതപരിശോധനയ്ക്ക് അനുമതി റദ്ദാക്കി കാനഡ

വാടകക്കരാറിന്റെ ലംഘനം മൂലം ഹിതപരിശോധന നടത്താനുള്ള അനുമതി നിഷേധിച്ചതായാണ് സറേ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിന്റെ വക്താവ് പ്രസ്താവനയിൽ വ്യക്തമാക്കിയത്

വെബ് ഡെസ്ക്

സിഖ് മതക്കാർക്ക് പ്രത്യേക രാജ്യം വേണമെന്നാവശ്യപ്പെട്ട് ഹിതപരിശോധന നടത്താനുള്ള അനുമതി റദ്ദാക്കി കാനഡ. സെപ്റ്റംബർ 10ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേ പട്ടണത്തിലെ തമനാവിസ് സെക്കൻഡറി സ്കൂളിൽ ഹിതപരിശോധന നടത്താൻ 'ഖാലിസ്ഥാൻ റഫറണ്ടം' സംഘാടകർക്ക് നൽകിയ അനുമതിയാണ് പിൻവലിച്ചത്.

വാടകക്കരാറിന്റെ ലംഘനം മൂലം ഹിതപരിശോധന നടത്താനുള്ള അനുമതി നിഷേധിച്ചതായി സറേ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

വോട്ടെടുടുപ്പിന്റെ പ്രചാരണാർത്ഥം തയാറാക്കിയ പോസ്റ്ററുകളിൽ ആയുധത്തിന്റെ ചിത്രങ്ങളും ഉൾപ്പെടുത്തിയതാണ് അനുമതി റദ്ദാക്കിയതിനുപിന്നിൽ. പോസ്റ്ററുകളിൽ എകെ 47 മെഷീൻ ഗണ്ണിന്റെയും കൃപാൺ കത്തിയുടെയും ചിത്രങ്ങൾക്കൊപ്പം സ്കൂളിന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു.

ചിത്രം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും സംഘാടകർ തയ്യാറായില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. "പ്രശ്നം പരിഹരിക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തിയിട്ടും ഈ ചിത്രങ്ങൾ നീക്കം ചെയ്യുന്നതിൽ സംഘാടകർ പരാജയപ്പെട്ടു. സറേയിലും സോഷ്യൽ മീഡിയയിലും പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നത് തുടരുകയും ചെയ്തു," പ്രസ്താവന വ്യക്തമാക്കുന്നു. തീരുമാനം സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

"ഒരു സ്കൂൾ എന്ന നിലയിൽ, ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പിന്തുണയും നൽകുകയും സ്കൂൾ കമ്യൂണിറ്റികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യുകയെന്നതാണ് ഞങ്ങളുടെ പ്രാഥമിക ദൗത്യം. ഞങ്ങളുടെ കരാറുകളും നയങ്ങളും മാർഗനിർദ്ദേശങ്ങളും വാടകയ്‌ക്ക് നൽകുന്നവ ഉൾപ്പെടെ, ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലുള്ള ഞങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. ഞങ്ങളുടെ സൗകര്യങ്ങൾ ഉപയോഗിക്കുന്നവർ ഇത് പാലിക്കണം," പ്രസ്താവന കൂട്ടിച്ചേർത്തു. സറേ ആസ്ഥാനമായുള്ള ഫ്രണ്ട്‌സ് ഓഫ് കാനഡയുടെയും ഇന്ത്യ ഫൗണ്ടേഷന്റെയും പ്രസിഡന്റ് മനീന്ദർ ഗിൽ സംഘടനയെ പ്രതിനിധീകരിച്ച് അധികൃതരുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

2022 സെപ്തംബർ 18 ന് ബ്രാംപ്ടണിൽ ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പായ എസ്എഫ്ജെ സംഘടിപ്പിച്ച ഖാലിസ്ഥാൻ ഹിതപരിശോധനയിൽ ലക്ഷത്തിലധികം കനേഡിയൻ സിഖുകാർ പങ്കെടുത്തിരുന്നു. ഇന്ത്യക്കുള്ളിൽ തന്നെ പഞ്ചാബിൽനിന്ന് വേറിട്ട ഒരു സിഖ് രാജ്യം വേണമെന്നാണ് ഖാലിസ്ഥാൻ വാദികളുടെ ആവശ്യം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ