INDIA

'ചാന്ദ്രദൗത്യത്തെ പരിഹസിച്ചു'; നടന്‍ പ്രകാശ് രാജിനെതിരെ കേസ്

സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്ത ചിത്രവും വിവരണവുമാണ് കേസിനാധാരം

ദ ഫോർത്ത് - ബെംഗളൂരു

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്നിനെ ആക്ഷേപിച്ചെന്ന പരാതിയില്‍ നടന്‍ പ്രകാശ് രാജിനെതിരെ കേസ്. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി പോലീസ് സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ജില്ലയിലെ ഹിന്ദുത്വ സംഘടന ഭാരവാഹികളാണ് നടനെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്.

കഴിഞ്ഞ ഞായറാഴ്ച പ്രകാശ് രാജ് സമൂഹ മാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്ത ചിത്രവും വിവരണവുമാണ് കേസിന് ആധാരം. ചന്ദ്രയാന്‍ 3 ദൗത്യ പേടകത്തിന്റെ ഭാഗമായ ലാന്‍ഡര്‍ പേടകം ചന്ദ്രോപരിതലത്തില്‍ നിന്ന് പകര്‍ത്തി അയക്കുന്ന ആദ്യ ചിത്രമായി ഒരു ചായവില്പനക്കാരന്റെ കാരിക്കേച്ചര്‍ നടന്‍ പങ്കുവച്ചിരുന്നു. രാജ്യത്തിന്റെ അഭിമാനമായി മാറാന്‍ പോകുന്ന ബഹിരാകാശ ദൗത്യത്തെയും ബഹിരാകാശ ഏജന്‍സിയെയും ആക്ഷേപിക്കുന്നതാണ് പോസ്റ്റെന്ന് ചൂണ്ടിക്കാട്ടി നടനെ വിമര്‍ശിച്ചു നിരവധി പേര്‍ രംഗത്ത് വന്നു. ചിലരാകട്ടെ ചായ വില്പനക്കാരന്റെ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്നതായും വ്യാഖ്യാനിച്ചു.

വിമര്‍ശനം അതിരുകടന്നതോടെ പ്രകാശ് രാജ് തന്നെ എക്സിലൂടെ വിശദീകരവുമായി രംഗത്തുവന്നു. പറഞ്ഞത് ആംസ്‌ട്രോങിന്റെ കാലത്തുള്ള തമാശയെന്ന് പറഞ്ഞായിരുന്നു പ്രകാശ് രാജ് വിശദീകരണം നല്‍കിയത്. ചിത്രത്തില്‍ ഉള്ളത് കേരളത്തില്‍ നിന്നുള്ള ചായ വില്പനകാരനാണ്. നീല്‍ ആസ്‌ട്രോങ്ങിന്റെ കാലത്തെ പ്രചാരത്തിലുള്ള തമാശയാണ് പറയാന്‍ ശ്രമിച്ചത്. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ അതിനുള്ളതേ കാണൂ. ഒരു തമാശ പോലും മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളാണ് ഏറ്റവും വലിയ തമാശ. നിങ്ങള്‍ ഏതു ചായ വില്പനക്കാരനായാണ് കണ്ടത് ? ' ജസ്റ്റ് ആസ്‌കിങ് എന്ന പതിവ് ഹാഷ്ടാഗോടെയാണ് നടന്റെ വിശദീകരണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ