ഭാര്യയെ മർദിച്ചെന്ന പരാതിയിൽ മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിക്കെതിരെ പോലീസ് കേസെടുത്തു. മദ്യ ലഹരിയില്‍ മകന്റെ മുന്നില്‍ വച്ച് ആക്രമിച്ചെന്ന ഭാര്യ ആന്‍ഡ്രിയ ഹേവിറ്റ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 324, 504, എന്നീ വകുപ്പുകൾ ചുമത്തി കാംബ്ലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ബാന്ദ്ര പോലീസ് പറഞ്ഞു. മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് ആന്‍ഡ്രിയ പോലീസില്‍ പരാതിപ്പെട്ടത്.
അടുക്കളയിൽ ഉപയോഗിക്കുന്ന പാൻ ഉപയോഗിച്ച് തലയ്ക്ക് പരുക്കേൽപ്പിക്കുകയും ചെയ്തു
മദ്യപിച്ചെത്തിയ ഭര്‍ത്താവ് മകന്റെ മുന്നില്‍ വച്ച് തന്നെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് ആന്‍ഡ്രിയയുടെ മൊഴി. അടുക്കളയിൽ ഉപയോഗിക്കുന്ന പാൻ ഉപയോഗിച്ച് തലയ്ക്ക് പരുക്കേൽപ്പിക്കുകയും ചെയ്തു. പരിഭ്രാന്തനായ വിനോദ് കാംബ്ലിയെ 12 വയസ്സുകാരനായ മകൻ ഇടപെട്ട് സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ അടുക്കളയില്‍ നിന്നും പാന്‍ എടുത്ത് തനിക്ക് നേരെ എറിഞ്ഞുവെന്നും ആന്‍ഡ്രിയ പരാതിപ്പെട്ടു. തന്നെയും മകനെയും അധിക്ഷേപിച്ചുവെന്നും ആൻഡ്രിയ പറയുന്നു.
മുന്‍പും നിരവധി തവണ വിനോദ് കാംബ്ലിക്കെതിരെ പരാതികള്‍ ഉണ്ടായിട്ടുണ്ട്. മുബൈ ഹൗസിങ്ങ് സൊസൈറ്റിയില്‍ അതിക്രമിച്ച് കയറിയെന്ന പരാതിയില്‍ വിനോദ് കാംബ്ലിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യക്കായി 17 ടെസ്റ്റുകളിലും 10 ഏകദിന മത്സരങ്ങളിലും വിനോദ് കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഇരട്ട സെഞ്ചുറികളും നേടിയിട്ടുണ്ട്. 2014 ലാണ് ആന്‍ഡ്രിയ ഹെവിറ്റുമായുളള വിനോദ് കാംബ്ലിയുടെ വിവാഹം നടക്കുന്നത്.