INDIA

സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചു; ഉദയനിധി സ്റ്റാലിനെതിരെ കേസ്, പൈതൃകത്തിനെതിരായ ആക്രമണമെന്ന് അമിത് ഷാ

'ഇന്ത്യ' സഖ്യം ഹിന്ദുമതത്തെ എത്രത്തോളം വെറുക്കുന്നുവെന്ന് കാണിക്കുന്നതാണ് ഉദയനിധിയുടെ പ്രസ്താവനയെന്ന് അമിത് ഷാ

വെബ് ഡെസ്ക്

'സനാതന ധര്‍മ്മ' വിവാദത്തില്‍ തമിഴ്‌നാട് യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസ് എടുത്ത് ഡല്‍ഹി പോലീസ്. സനാതന ധര്‍മ്മത്തിന് എതിരെ ഉദയനിധി സ്റ്റാലിൻ പ്രകോപനപരവും അപകീര്‍ത്തികരവുമായ പ്രസ്താവന നടത്തിയതെന്നാരോപിച്ചാണ് കേസ്. സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിന്‍ഡാലാണ് പരാതി നൽകിയത്. മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. അതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായും പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനമുന്നയിച്ച് രംഗത്തെത്തി.

സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന് ഉദയനിധി സ്റ്റാലിൻ ആഹ്വാനം ചെയ്തിരുന്നു. സനാതന ധർമ്മം മലേറിയ, ഡെങ്കു തുടങ്ങിയ രോഗങ്ങൾ പോലെയാണ്, അതുകൊണ്ട് തന്നെ അതിനെ എതിര്‍ക്കുകയല്ല, മറിച്ച് ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുന്ന സനാതന ധര്‍മ്മം എന്ന ആശയം ശരിക്കും പിന്തിരിപ്പനാണെന്നും തുല്യതയ്ക്കും സാമൂഹ്യ നീതിയ്ക്കും അടിസ്ഥാനപരമായി എതിരാണെന്നും ഉദയനിധി വ്യക്തമാക്കിയിരുന്നു.

''രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തയാളാണ് ഉദയനിധി സ്റ്റാലിൻ. അതുകൊണ്ട് തന്നെ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. മതത്തിന്റെ അടിസ്ഥാനത്തില്‍ സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുക എന്ന ഉദേശ്യത്തോടെ മനഃപൂര്‍വം പ്രകോപനപരവും അപകീര്‍ത്തികരവുമായ പ്രസ്താവനയാണ് ഡിഎംകെ നേതാവ് നടത്തിയത്''- പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു ധര്‍മ്മം പിന്തുടരുന്നവരുടെ വംശഹത്യയെ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രസ്താവനയെന്നും പരാതിയിൽ പറയുന്നു.

ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള പരാമര്‍ശത്തെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തുവന്നു. പ്രതിപക്ഷ സഖ്യം 'ഇന്ത്യ' ഹിന്ദുമതത്തെ എത്രത്തോളം വെറുക്കുന്നുവെന്ന് കാണിക്കുന്നതാണ് പ്രസ്താവനയെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പൈതൃകത്തിനുമേലുള്ള ആക്രമണമാണിതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 'ഇന്ത്യ' സഖ്യത്തിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണനനയത്തിന്റേയും പ്രതിഫലനമാണ് ഉദയനിധിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്