INDIA

വൈദികന് മർദനം, മദർ തെരേസയുടെ രൂപം തകർത്തു; തെലങ്കാനയിലെ കത്തോലിക്ക സ്കൂളിനുനേരെ ഹിന്ദുത്വ വാദികളുടെ ആക്രമണം

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളിന് സുരക്ഷയൊരുക്കാന്‍ അർധസൈനികരെ വിന്യസിച്ചു

വെബ് ഡെസ്ക്

തെലങ്കാനയില്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനുനേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മഞ്ചേരിയല്‍ ജില്ലയിലെ കണ്ണേപ്പള്ളിയിലുള്ള സെന്റ് മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. കാവി വസ്ത്രം ധരിച്ച് ജയ് ശ്രീറാം വിളികളുമായി എത്തിയ സംഘം സ്കൂളിന്റെ പ്രധാന ഗേറ്റിലുള്ള മദർ തെരേസയുടെ രൂപവും സുരക്ഷാ ഉദ്യോഗസ്ഥന്റെ മുറിയും തകർത്തു. സ്കൂള്‍ മാനേജർ ഫാ. ജെയ്മോന്‍ ജോസഫിനെയും ആക്രമിച്ചതായാണ് റിപ്പോർട്ട്.

സ്കൂള്‍ ക്യാമ്പസിനുള്ളിലെത്തി ക്ലാസുകളുടെ ജനാലകളും മറ്റും സംഘം തകർത്തിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളിനു സുരക്ഷയൊരുക്കാന്‍ അർധസൈനികരെ വിന്യസിച്ചു. ഏപ്രില്‍ പതിനാറിന് സ്കൂള്‍ യൂണിഫോമിന് പകരം മതപരമായ വസ്ത്രം ധരിച്ചെത്തിയ വിദ്യാർഥികളെ സ്കൂള്‍ മാനേജ്മെന്റ് ചോദ്യം ചെയ്തതെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു ഹിന്ദുത്വവാദികളുടെ ആക്രമണം.

"അവർ എന്റെ മുഖത്തടിച്ചു, വയറില്‍ ഇടിച്ചു. പിന്നില്‍ നിന്നുള്ള ആക്രമണവും നേരിട്ടു," മിഷിനറി കോണ്‍ഗ്രഗേഷന്‍ ഓഫ് ദ ബ്ലെസ്‌ഡ് സാക്രമെന്റിലെ അംഗം കൂടിയായ ഫാ. ജെയ്‌മോനെ ഉദ്ധരിച്ചുകൊണ്ട് മാറ്റേഴ്‌സ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മതപരമായ വസ്ത്രം ധരിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണം ഫാ. ജെയ്മോന്‍ തള്ളുകയും ചെയ്തു. കോഴിക്കോട് ആസ്ഥാനമായുള്ള സിയോണ്‍ സഭയാണ് സ്കൂള്‍ നിയന്ത്രിക്കുന്നത്.

ഏപ്രില്‍ 15നായിരുന്നു മതപരമായ വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാർഥികള്‍ സ്കൂളിലെത്തിയതും പ്രധാന ആധ്യപകന്‍ ഫാ. ജോബി വിശദീകരണം തേടിയതും. വിദ്യാർഥികളുടെ വിശദീകരണത്തിനു പിന്നാലെ മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാനും ഫാ. ജോബി നിർദേശിച്ചു. മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരുന്നതിനു പകരം സ്കൂളി അധികാരികള്‍ മതപരമായ വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ആരോപിച്ച് വീഡിയോ പുറത്തിറക്കിയതായും മാനേജ്മെന്റ് പറയുന്നു.

സ്കൂളിനെതിരായ ആക്രമണം തുടങ്ങുമ്പോള്‍ ആദ്യം നൂറോളം പേരും പിന്നീട് അത് ആയിരത്തോളമായി മാറിയെന്നും ഫാ. ജോസഫ് വ്യക്തമാക്കി. 18 സിആർപിഎഫ് ഉദ്യോഗസ്ഥരെയാണ് സ്കൂളിന്റെ സുരക്ഷയ്ക്കായി ജില്ലാ ഭരണകൂടം വിന്യസിച്ചിരിക്കുന്നത്. പോലീസില്‍ പരാതി നല്‍കിയിട്ടും തിരിച്ചറിഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലും തയാറായിട്ടില്ലെന്നും സ്കൂള്‍ മാനേജ്മെന്റ് ആരോപിച്ചു.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ