ഗുണ നിലവാരമില്ലാത്ത ഭക്ഷ്യ ധാന്യങ്ങള്‍ വിതരണം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ (എഫ്‌സിഐ) ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ റെയ്ഡ്. ഡിജിഎം റാങ്കിലുള്ള ഉദ്യോഗസ്ഥനായ രാജീവ് മിശ്രയെ അറസ്റ്റ് ചെയ്തെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ അൻപതിലധികം പ്രദേശങ്ങളില്‍ റെയ്ഡ് തുടരുകയാണ്.
ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായും വന്‍ തുക ചെലവഴിച്ച് സര്‍ക്കാര്‍ ധാന്യങ്ങള്‍ ഏറ്റെടുക്കുന്നത് . ഈ തുകയിലാണ് ഉദ്യോഗസ്ഥരും മില്ലുടമകളും ചേര്‍ന്ന് അഴിമതി നടത്തിയത്. റെയ്ഡില്‍ 60 ലക്ഷം രൂപയും പ്രധാനപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. എഫ്‌സിഐയിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലെ ജീവനക്കാരന്റെ മുതല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി ജോലി ചെയ്യുന്നവരുടെ വരെയുള്ള പങ്ക് സിബിഐ പരിശോധിക്കും.
റെയ്ഡില്‍ 60 ലക്ഷം രൂപയും പ്രധാനപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്
എല്ലാം സീസണിലും കര്‍ഷകരില്‍ നിന്ന് ഗോതമ്പും അരിയും നിശ്ചിത വിലയ്ക്ക് എഫ്‌സിഐ സ്വീകരിക്കാറുണ്ട്. എഫ്‌ഐയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ 50,000 രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനെ തുടര്‍ന്നാണ് സിബിഐ റെയ്ഡ് തുടങ്ങിയത്.
ഭക്ഷ്യ ധാന്യങ്ങളുടെ സംഭരണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍, മില്ലുടമകള്‍, വ്യാപാരികള്‍ എന്നിവര്‍ ഉള്‍പ്പെട്ട വലിയൊരു ശൃഖലയെ ലക്ഷ്യമിട്ടാണ് റെയ്ഡ്. 74 ഉദ്യോഗസ്ഥര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
74 ഉദ്യോഗസ്ഥര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന
എഎഫ്‌ഐ ഉദ്യോഗസ്ഥരുടെ അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നുവന്നതോടെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ആറ് മാസമായി സിബിഐ ഈ കേസിന് പിന്നാലെയുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അഴിമതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കിനെക്കുറിച്ചും പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകള്‍.