INDIA

ഒഡിഷ ട്രെയിൻ ദുരന്തം: റെയിൽവേ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചു

ജൂൺ രണ്ടിനുണ്ടായ അപകടത്തിൽ 296 പേർ മരിക്കുകയും 1,200 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു

വെബ് ഡെസ്ക്

ഒഡിഷ ട്രെയിൻ ദുരന്തത്തിൽ അറസ്റ്റിലായ മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ച് സിബിഐ. മനഃപൂർവമായ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജൂലായ് 7നാണ് ബാലസോർ ജില്ലയിലെ സീനിയർ സെക്ഷൻ എഞ്ചിനീയർ (സിഗ്നൽ) അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ അമീർ ഖണ്ഡ്, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തത്. ജൂൺ രണ്ടിനുണ്ടായ അപകടത്തിൽ 296 പേർ മരിക്കുകയും 1,200 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഭുവനേശ്വറിലെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 304 (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ), സെക്ഷൻ 201 (തെളിവ് നശിപ്പിക്കൽ), റെയിൽവേ നിയമത്തിന്റെ 153ആം വകുപ്പ് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

ബഹാനഗ ബസാർ സ്റ്റേഷന് സമീപമുള്ള ലെവൽ ക്രോസ് ഗേറ്റ് നമ്പർ 94 ലെ അറ്റകുറ്റപ്പണികൾ എൽസി ഗേറ്റ് നമ്പർ 79ന്റെ സർക്യൂട്ട് ഡയഗ്രം ഉപയോഗിച്ച് മഹന്ത നടത്തിയെന്നാണ് സിബിഐ ആരോപിക്കുന്നത്. നിലവിലുള്ള സിഗ്നൽ, ഇന്റർലോക്ക് ഇൻസ്റ്റളേഷനുകളിലെ പരിശോധന, ഓവർഹോൾ എന്നിവ അംഗീകൃത പ്ലാനിനും നിർദ്ദേശങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പാക്കുക എന്നിവ പ്രതിയുടെ ചുമതലയായിരുന്നെന്നും ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു.

ജൂൺ 2ന് ബാലസോർ ജില്ലയിലെ ബഹാനഗ ബസാർ സ്റ്റേഷനിൽ വച്ചാണ് കോറമാണ്ടൽ എക്‌സ്‌പ്രസ് ചരക്ക് തീവണ്ടിയിൽ ഇടിച്ചത്. തുടർന്ന് പാളം തെറ്റിയ ചില കോച്ചുകൾ സമീപത്തെ ട്രാക്കിലേക്ക് വീഴുകയും എതിരെ വന്ന യശ്വന്ത്പൂർ-ഹൗറ എക്‌സ്‌പ്രസുമായി കൂട്ടിയിടിക്കുകയും ചെയ്‌താണ് അപകടമുണ്ടായത്. സംഭവത്തിൽ അപകടദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർ, ബാലസോറിലെ ട്രാഫിക് ഇൻസ്‌പെക്ടർ, സിഗ്നൽ ടെക്‌നീഷ്യൻ, അസിസ്റ്റന്റ് ഡിവിഷണൽ ടെലികോം എഞ്ചിനീയർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ