INDIA

വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ ഉറപ്പാക്കും; 'ആര്‍ത്തവ ശുചിത്വ നയം' രൂപീകരിച്ചെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ആര്‍ത്തവ ശുചിത്വ സുരക്ഷിതത്വത്തില്‍ ദേശീയ തലത്തില്‍ നയം രൂപീകരിക്കണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിരുന്നു

വെബ് ഡെസ്ക്

കൗമാര പ്രായക്കാരായ പെണ്‍കുട്ടികളുടെ 'ആര്‍ത്തവ ശുചിത്വ നയം' രൂപീകരിച്ചുവെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. 2023 ഏപ്രിൽ 10-ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് നടപടി. ആറ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകും. സ്ത്രീകൾക്ക് പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കുമെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.

ആര്‍ത്തവ ശുചിത്വ അവബോധം വിദ്യാര്‍ഥികളില്‍ അനിവാര്യമാണെന്നും ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ആര്‍ത്തവ ശുചിത്വ സുരക്ഷിതത്വത്തില്‍ ദേശീയ തലത്തില്‍ നയം രൂപീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. നയമനുസരിച്ച് കുറഞ്ഞ നിരക്കിലുള്ള നാപ്കിനുകള്‍ നല്‍കുന്നതിന്റെ സാധ്യത കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തണം. നാപ്കിനുകള്‍ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന കാര്യത്തിലും നയം രൂപീകരിക്കണം. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും നാലാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാരിനെ നിര്‍ദ്ദേശങ്ങള്‍ അറിയിക്കണമെന്നുമായിരുന്നു കോടതിയുടെ നിർദേശം.

ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കായി പ്രത്യേക ശുചിമുറികള്‍ നിര്‍മ്മിക്കണം. എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും ഈ സൗകര്യം ഏര്‍പ്പെടുത്തണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ട്രംപിനെതിരായ കേസുകള്‍ക്ക് എന്ത് സംഭവിക്കും?

കേരളത്തിന് തിരിച്ചടി; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം'; ഇസ്രയേലിനെതിരേ നടപടി ആവശ്യപ്പെട്ട്‌ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്

'ഉത്തമനായ ചെറുപ്പക്കാരന്‍, മികച്ച സ്ഥാനാര്‍ഥി, ഇടതുപക്ഷ മനസുള്ളയാള്‍, പാലക്കാടിന് ലഭിച്ച മഹാഭാഗ്യം'; പി സരിനെ പുകഴ്ത്തി ഇ പി ജയരാജന്‍

യുഎസ് ടെലികമ്യൂണിക്കേഷന്‍ കമ്പനികളില്‍ ചൈനീസ് നുഴഞ്ഞുകയറ്റം, സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന് എഫ്ബിഐ