INDIA

'ഒറിജിനല്‍'; സോഷ്യലിസ്റ്റും, സെക്യുലറും ഒഴിവാക്കിയ ഭരണഘടന ആമുഖം പങ്കുവെച്ച് കേന്ദ്രസർക്കാർ

1976 ലാണ് ഭരണഘടനാ ഭേദഗതിയിലൂടെ ആമുഖത്തിൽ 'സോഷ്യലിസ്റ്റ്', 'സെക്യുലർ' വാക്കുകൾ ഉൾപ്പെടുത്തിയത്

വെബ് ഡെസ്ക്

75 -ാം റിപ്പബ്ലിക് ദിനത്തിൽ സോഷ്യലിസം, സെക്യുലർ വാക്കുകൾ ഒഴിവാക്കിയ ഭരണഘടന ആമുഖം പങ്കുവെച്ച് കേന്ദ്രസർക്കാർ. ഭരണഘടനയുടെ യഥാർഥ ആമുഖം വീണ്ടും പരിശോധിക്കാമെന്ന അടിക്കുറിപ്പോടെയാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കേന്ദ്രസർക്കാർ ഭരണഘടന ആമുഖവും കേന്ദ്രസർക്കാരിന്റെ 'ഭരണ നേട്ടങ്ങളും' ഉൾപ്പെടുത്തിയുള്ള പോസ്റ്ററുകൾ പങ്കുവെച്ചത്.

ഇത് ആദ്യമായിട്ടല്ല സോഷ്യലിസം, സെക്യുലർ വാക്കുകൾ ഒഴിവാക്കിയ ഭരണഘടന ആമുഖം മോദി സർക്കാർ പങ്കുവെക്കുന്നത്. 2015 ൽ, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സമാനമായ രീതിയിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചിരുന്നു. നന്ദലാൽ ബോസ് കാലിഗ്രാഫി ചെയ്ത ഭരണഘടന ആമുഖം ഭരണഘടനാ അസംബ്ലിയിലെ അംഗങ്ങൾ ഒപ്പിട്ട ഭരണഘടനയുടെ ആമുഖത്തിന്റെ രൂപത്തിലായിരുന്നു.

'സെക്യുലർ', 'സോഷ്യലിസ്റ്റ്' എന്നീ വാക്കുകൾക്ക് പകരം 'വർഗീയ', 'കോർപ്പറേറ്റ്' എന്നീ വാക്കുകൾ നൽകാനാണ് ബിജെപി സർക്കാർ ആഗ്രഹിക്കുന്നതെന്ന് അന്ന് രൂക്ഷവിമർശനം ഉയർന്നിരുന്നു. തുടർന്ന് ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ഈ രണ്ട് വാക്കുകൾ നീക്കം ചെയ്യാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് അന്നത്തെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.

1976 ലാണ് ഭരണഘടനാ ഭേദഗതിയിലൂടെ ആമുഖത്തിൽ 'സോഷ്യലിസ്റ്റ്', 'സെക്കുലർ' വാക്കുകൾ ഉൾപ്പെടുത്തിയത്. അതേസമയം സർക്കാരിന്‍റെ പുതിയ പോസ്റ്റിൽ ഉൾപ്പെടുത്തിയ മറ്റ് വിശദീകരണങ്ങളും വിമർശനത്തിന് വിധേയമാകുന്നുണ്ട്.

ഇന്ത്യ ഒരു റിപ്പബ്ലിക് എന്ന നിലയിൽ പുതിയ പാർലമെന്റ് കെട്ടിടം ഉണ്ടാക്കിയതാണ് പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്. സാഹോദര്യത്തെക്കുറിച്ചുള്ള വിശദീകരണത്തിൽ ഇന്ത്യയിൽ സ്ത്രീകളുടെ അന്തസ് ഉയർത്തുന്നതിന് 11 കോടി ടോയ്‌ലറ്റുകൾ നിർമിച്ചുവെന്നതും വഴിയോര കച്ചവടക്കാർക്ക് വായ്പയും ശുചീകരണ തൊഴിലാളികൾക്ക് ഉപകരണങ്ങൾ നൽകിയതും പരസ്പര സാഹോദര്യത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി