INDIA

'തീവ്രവാദികള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്നു'; 14 മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം

രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

വെബ് ഡെസ്ക്

14 മൊബൈല്‍ മെസഞ്ചര്‍ ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. തീവ്രവാദി ഗ്രൂപ്പുകള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.

ഇമോ, ക്രിപ് വൈസര്‍, എനിഗ്മ, സേഫ് സ്വിസ്, വിക്ക്മി, മീഡിയഫയര്‍, ബ്രിയാര്‍, ബിചാറ്റ്, നാന്‍ഡിബോക്സ്, കൊനിയൊന്‍, എലമെന്റ്,സെക്കന്‍ഡ് ലൈന്‍, സാംഗി, ത്രീമ എന്നിവയാണ് നിരോധിച്ച ആപ്പുകള്‍.

പരസ്പരം വിവരങ്ങള്‍ കൈമാറുന്നതിനും പാകിസ്താനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനും തീവ്രവാദികള്‍ ഈ ആപ്പുകള്‍ ഉപയോഗപ്പെടുത്തുന്നുവെന്നാണ് കണ്ടെത്തല്‍. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാതെയാണ് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇന്റലിജന്‍സ് കണ്ടെത്തി.

ഐടി ആക്ട് സെക്ഷന്‍ 69 എ പ്രകാരമാണ് നിരോധനം. ജമ്മു കശ്മീരിലെ തീവ്രവാദികള്‍ക്ക് ഈ ആപ്പുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറുന്നുവെന്നാണ് കണ്ടെത്തല്‍. ഇപ്പോള്‍ നിരോധിച്ച 14 ആപ്പുകള്‍ വഴിയുള്ള ആശയവിനിമയങ്ങളെ പറ്റിയും അന്വേഷണം നടക്കുകയാണ്. ആപ്പുകളുടെ പ്രതിനിധികളോ മറ്റ് ബന്ധപ്പെട്ടവരോ ഇന്ത്യയില്‍ ഇല്ലാത്തത് അന്വേഷണത്തിന് തിരിച്ചടിയാണ്.

നേരത്തെ അതിർത്തിയിലെ സംഘർഷങ്ങൾക്ക് പിന്നാലെ, സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ 250നടുത്ത് ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ടിക് ടോക്, ഷെയര്‍ചാറ്റ്, വി ചാറ്റ്, ഹലോ, യു സി ന്യൂസ്, ബിഗോ ലൈവ്, എക്സെന്‍ഡര്‍, കാംസ്കാനര്‍ എന്നിങ്ങനെ ഏറെ പ്രചാരം നേടിയിരുന്ന ആപ്പുകള്‍ വരെ നിരോധിച്ച പട്ടികയിലുണ്ട്. പബ്ജി, ഗരേന ഫ്രീ ഫയര്‍ എന്നീ ഗെയ്മിങ് ആപ്പുകള്‍ക്കു നിരോധനമേര്‍പ്പെടുത്തിയിരുന്നു.

ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ കൈമാറുന്നുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ വിവിധ ലോണ്‍, വാതുവയ്പ്പ് ആപ്പുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇത്തരം ആപ്പുകൾ വഴി ചെറിയ തുക വായ്പയെടുത്ത വ്യക്തികളെ കൊള്ളയടിക്കുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു നടപടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ