INDIA

'വിദേശത്ത് ആയുധ പരിശീലനം, രാജ്യത്തിനെതിരെ പോരാട്ടം'; 9 മെയ്തി സംഘടനകളെ നിരോധിച്ച് കേന്ദ്രം

മണിപ്പൂരിലെ 9 സായുധ സംഘടനകളെ നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

വെബ് ഡെസ്ക്

മണിപ്പൂരിലെ 9 സായുധ സംഘടനകളെ നിരോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. മെയ്തി ഗ്രൂപ്പുകളെയാണ് അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചിരിക്കുന്നത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, ഈ സംഘടനയുടെ രാഷ്ട്രീയ വിഭാഗമായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്, യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്, ഇതിന്റെ സായുധ വിഭാഗം മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മി, പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കണ്‍ഗ്ലൈപാക്, ഇതിന്റെ സായുധ സംഘം റെഡ് ആര്‍മി, കണ്‍ഗ്ലൈപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, റെഡ് ആര്‍മി എന്ന പേരില്‍ തന്നെ അറിയിപ്പെടുന്ന ഈ സംഘടനയുടെ സായുധ സംഘം, കണ്‍ഗ്ലൈപാക് യോല്‍ കാന്‍ ലുപ് (കെവൈകെഎല്‍), കോര്‍ഡിനേഷന്‍ കമ്മിറ്റി, അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് കണ്‍ഗ്ലൈപാക് എന്നിവയാണ് നിരോധിച്ചത്.

മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തിമാറ്റി മറ്റൊരു രാജ്യം സ്ഥാപിക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ഈ സംഘടനകള്‍ ഇന്ത്യയുടെ പരാമാധികാരത്തേയും അഖണ്ഡതേയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ സൈനികര്‍ക്ക് നേര ആക്രമണം നടത്തുകയും അവരെ വധിക്കുകയും ചെയ്യുന്നു. മണിപ്പൂരിലെ സാധാരണക്കാരായ മനുഷ്യരേയും ഇവര്‍ ഇല്ലാതാക്കുന്നു എന്നും ആഭ്യന്തരമന്ത്രാലയം നോട്ടീസില്‍ വ്യക്തമാക്കി.

ഇവര്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നു. അയല്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഇവര്‍ സായുധ പരീശീലനം നടത്തുന്നുണ്ട്. മെയ്തി തീവ്രവാദ സംഘടനകള്‍ക്ക് ഉടന്‍ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ വിഘടനവാദത്തിനും അട്ടിമറിക്കും വേണ്ടി ഇവര്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. കലാപത്തിന് അയവില്ലാത്ത സാഹര്യത്തില്‍, നേരത്തേയും ചില മെയ്തി സംഘടനകളെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി