ഭാര്യയും, ഭര്‍ത്താവും കുട്ടികളും ഉള്‍പ്പെടുന്ന ഇന്ത്യന്‍ കുടുംബ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമാണ് സ്വവര്‍ഗ വിവാഹങ്ങളെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്വവര്‍ഗ വിവാഹങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സ്വവര്‍ഗ ബന്ധങ്ങളും എതിര്‍ ലിംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും ഒരേ രീതിയില്‍ പരിഗണിക്കാന്‍ കഴിയല്ല. ഇപ്പോള്‍ കുറ്റകരമല്ലാതാക്കിയ സ്വവര്‍ഗ വ്യക്തികള്‍ പങ്കാളികളായി ഒരുമിച്ച് ജീവിക്കുന്നത്, ഭാര്യ ഭര്‍ത്താക്കന്മാരും കുട്ടികളുമായി കഴിയുന്ന ഇന്ത്യന്‍ കുടുംബ സങ്കല്‍പ്പങ്ങളുമായി താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നത് സങ്കീര്‍ണതകള്‍ക്ക് വഴിവച്ചേക്കുമെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വവര്‍ഗരതി കുറ്റകരമാകുന്ന നിയമമാണ് സെക്ഷന്‍ 377. ഈ നിയമം റദ്ദാക്കിയതുകൊണ്ട് സ്വവര്‍ഗ വിവാഹം നിയമപരമാണന്ന് പറയാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം, സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ഈ വിഷയത്തിന്മേൽ ഡൽഹി ഹൈക്കോടതി ഉൾപ്പെടെയുള്ള ഹൈക്കോടതികളിൽ തീർപ്പാക്കാതെ കിടന്ന എല്ലാ ഹർജികളും ഒന്നിച്ചുചേർത്ത് ജനുവരിയില്‍ സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. ഈ ഹർജികളാണ് കോടതി പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്.
സ്വവര്‍ഗരതി കുറ്റകരമാകുന്ന നിയമമാണ് സെക്ഷന്‍ 377. ഈ നിയമം റദ്ദാക്കിയതുകൊണ്ട് സ്വവര്‍ഗ വിവാഹം നിയമപരമാണന്ന് പറയാനാകില്ല
സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ട് ഹൈക്കോടതികളിൽ നിലനിൽക്കുന്ന ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ജനുവരി ആറിനാണ് സുപ്രീംകോടതി പരിഗണിച്ചത്. ഏതൊരു വ്യക്തിക്കും ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്ന അവകാശം, എൽജിബിടിക്യു (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വിയർ) വിഭാഗങ്ങൾക്കും അവരുടെ മൗലികാവകാശത്തിന്റെ ഭാഗമായി നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹർജികള്‍ മുൻനിർത്തിയായിരുന്നു നോട്ടീസ്. 1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് ലിംഗ നിഷ്പക്ഷമായി വ്യാഖ്യാനിക്കണമെന്നായിരുന്നു ഒരു ഹർജിയിലെ ആവശ്യം.