INDIA

ഐപിസിയും സിആർപിസിയും ഇനിയില്ല; നിർണായക ബിൽ ലോക്‌സഭയിൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിച്ചത്

വെബ് ഡെസ്ക്

ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ റദ്ദാക്കാനും പകരം പുതിയത് കൊണ്ടുവരാനും ബിൽ അവതരിപ്പിച്ച് കേന്ദ്രം . രാജ്യദ്രോഹക്കുറ്റം പൂർണമായി ഒഴിവാക്കുന്നവിധം ഭേദഗതിയും കൊണ്ടുവരും. ലോക്സഭയിൽ മൂന്ന് ബില്ലുകളായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചത്.

ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത - 2023, ഭാരതീയ സാക്ഷ്യ ബിൽ - 2023 എന്നീ ബില്ലുകളാണ് ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായി ലോക്സഭയിൽ അവതരിപ്പിച്ചത്.

ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872 എന്നിവ പുനഃപരിശോധിക്കുന്നതിന് നിർദേശങ്ങൾ നൽകുന്നതിനായി 2020 മാർച്ചിൽ കേന്ദ്ര സർക്കാർ ഒരു ക്രിമിനൽ നിയമ പരിഷ്കരണ സമിതി രൂപീകരിച്ചിരുന്നു. അന്നത്തെ ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റി (എൻഎൽയു- ഡി) വൈസ് ചാൻസലറായിരുന്ന പ്രൊഫസർ ഡോ. രൺബീർ സിങ്ങായിരുന്നു കമ്മിറ്റിയുടെ മേധാവി. എൻഎൽയു-ഡി രജിസ്ട്രാർ പ്രൊഫസർ ഡോ. ജി എസ് ബാജ്പേയ്, ഡിഎൻഎൽയുവിന്റെ വിസി പ്രൊഫസർ ഡോ. ബൽരാജ് ചൗഹാൻ, മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി, ഡൽഹിയിലെ മുൻ ജില്ലാ, സെഷൻസ് ജഡ്ജി ജി പി തരേജ എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.

പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ച് 2022 ഫെബ്രുവരിയിലാണ് കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ക്രിമിനൽ നിയമങ്ങളുടെ പുനരവലോകന പ്രക്രിയ സർക്കാർ ഏറ്റെടുത്തതായി 2022 ഏപ്രിലിൽ നിയമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു. ഐപിസി, സിആർപിസി, എവിഡൻസ് ആക്റ്റ് എന്നിവയ്ക്കായി സർക്കാർ ഉടൻ പുതിയ കരടുകൾ അവതരിപ്പിക്കുമെന്നും കഴിഞ്ഞ വർഷം ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ