INDIA

വ്യാജ വാര്‍ത്ത: മൂന്ന് വർഷം തടവും പിഴയും നിർദേശിച്ച് ഭാരതീയ ന്യായ സംഹിത ബിൽ

വെബ് ഡെസ്ക്

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കർക്ക് മൂന്ന് വർഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്ത് നിർദിഷ്ട ഭാരതീയ ന്യായ സംഹിത ബില്‍. നിലവിലുള്ള ഇന്ത്യൻ ശിക്ഷാ നിയമ(ഐ പി സി)ത്തിന് പകരമായാണ് ബിൽ കൊണ്ടുവരുന്നത്.

ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന വ്യാജ വാര്‍ത്തകളും തെറ്റിദ്ധാരണാജനകമായ വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്ക് പുതിയ ബിൽപ്രകാരം മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഭാരതീയ ന്യായ സംഹിത ബില്‍ - 2023 ലോക്‌സഭയിൽ അവതരിപ്പിച്ചത്.

''ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും സുരക്ഷയെയും അപകടപ്പെടുത്തുന്ന തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താല്‍, മൂന്ന് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ഉള്ള ശിക്ഷ ലഭിക്കും'' എന്നാണ് ബില്ലിലെ 195 (1) ഡി വകുപ്പ് പറയുന്നത്.

പുതുതായി നിര്‍ദേശിക്കപ്പെട്ട ബില്ലിന്റെ 11-ാം അധ്യായത്തില്‍ 'പൊതുസമാധാനത്തിനെതിരായ കുറ്റകൃത്യങ്ങള്‍' എന്ന തലക്കെട്ടിന് കീഴിലാണ് ഈ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഹാനികരമായ അവകാശവാദങ്ങള്‍, ആരോപണങ്ങള്‍' എന്നാണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്.

ഐപിസി, ക്രിമിനല്‍ നടപടി ചട്ടം (സിആര്‍പിസി), തെളിവ് നിയമം എന്നിവയ്ക്ക് പകരമായി ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത - 2023, ഭാരതീയ സാക്ഷ്യ ബില്‍ - 2023 എന്നീ ബില്ലുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന എല്ലാ അവകാശങ്ങളും സംരക്ഷിക്കുകയെന്നതായിരിക്കും ഈ മൂന്ന് പുതിയ നിയമങ്ങളുടെയും ലക്ഷ്യമെന്ന് ബില്ലുകള്‍ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.

പുതിയ ബില്ലുകള്‍ കോളനിവത്കരണകാലത്തിന്റെ എല്ലാ അടയാളങ്ങളും അവസാനിപ്പിക്കുമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം