INDIA

കേന്ദ്ര ഏജൻസികളുടെ റെയ്ഡ് പ്രതിപക്ഷത്തെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനും: കെജ്‌രിവാൾ

വെബ് ഡെസ്ക്

പ്രതിപക്ഷകക്ഷി നേതാക്കളെ ഭീഷണിപ്പെടുത്താൻ കേന്ദ്ര സര്‍ക്കാര്‍ അവരെ കള്ളക്കേസുകളിൽ കുടുക്കുകയും, ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും വസതികളിൽ നടന്ന ഇഡി പരിശോധനയെയും, ആം ആദ്മി പാർട്ടി എം.എൽ.എ സഞ്ജയ് സിങ്ങിനെ അറസ്റ്റു ചെയ്തതിനെയും കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കെജ്‌രിവാൾ.

"പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും കള്ളക്കേസുകൾ ഉപയോഗിച്ച് മോശക്കാരാക്കാനും, ഭീഷണിപ്പെടുത്താനും സർക്കാർ സംവിധാനങ്ങൾ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് നമ്മൾ ഇപ്പോൾ മനസിലാക്കുകയാണ്." കെജ്‌രിവാൾ പറഞ്ഞു. ആളുകളെ വിഭജിച്ചുകൊണ്ട് തങ്ങളിലേക്ക് അടുപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എംഎൽഎ സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റു ചെയ്ത് രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് കെജ്‌രിവാൾ പ്രതികരിക്കുന്നത്. രാഷ്ട്രീയക്കാരെ മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ബിസിനസുകാരെയും സർക്കാർ ലക്ഷ്യം വെക്കുന്നുണ്ടെന്ന് മനസിലാക്കാമെന്നും കെജ്‌രിവാൾ പറഞ്ഞു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം