INDIA

വനിതാ മാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടനും ബിജെപി നേതാവുമായ എസ് വി ശേഖറിന് ഒരു മാസം തടവും പിഴയും

വെബ് ഡെസ്ക്

വനിതാ മാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നടനും ബിജെപി നേതാവുമായ എസ് വി ശേഖറിന് ചെന്നൈയിലെ പ്രത്യേക കോടതി ഒരു മാസം തടവും 15,000 രൂപ പിഴയും വിധിച്ചു.

വിധിക്ക് ശേഷം, ശേഖര്‍ പിഴ അടക്കുകയും ശിക്ഷയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ ജഡ്ജി സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അപ്പീല്‍ പരിഗണിച്ച് കോടതി ശിക്ഷ താത്കാലികമായി സ്റ്റേ ചെയ്തു.

2018-ല്‍ ശേഖര്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്ന കമന്റ് ഷെയര്‍ ചെയ്തതോടെയാണ് കേസിന്റെ തുടക്കം. ഇതേത്തുടര്‍ന്ന് തമിഴ്നാട് ജേര്‍ണലിസ്റ്റ് പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ സൈബര്‍ ക്രൈം സെല്ലില്‍ പരാതി നല്‍കി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും സ്ത്രീകളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരവും ശേഖറിനെതിരേ കേസെടുത്തു.

2019-ല്‍ ചെന്നൈ ജില്ലാ കലക്ടറേറ്റിലെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

പരാതിയിലെ ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഐപിസി സെക്ഷന്‍ 504 (സമാധാനത്തിന് ഭംഗം വരുത്തല്‍), 509 (ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരം ശേഖര്‍ കുറ്റക്കാരനാണെന്ന് ജഡ്ജി ജി ജയവേല്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് ഒരു മാസത്തെ തടവും 15,000 രൂപ പിഴയും വിധിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും