INDIA

മഹാരാഷ്ട്ര മുഖ്യമന്ത്രി ഷിന്‍ഡെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍; നടപടി ഉദ്ദവിനെ അനാവശ്യമായി പരിശോധിക്കുന്നെന്ന ആരോപണത്തിന് പിന്നാലെ

പ്രചാരണത്തിനായി മഹാരാഷ്ട്രയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ബാഗുകളും പരിശോധിച്ചിരുന്നോയെന്നും അദ്ദേഹം ചോദിച്ചു

വെബ് ഡെസ്ക്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ബുധനാഴ്ച പാല്‍ഘറില്‍ എത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ഹെലികോപ്റ്റര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഹെലികോപ്റ്ററിനുള്ളിലെ തന്റെ സാധനങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

പ്രതിപക്ഷ നേതാക്കളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നതിനായി തന്റെ ബാഗുകള്‍ രണ്ട് തവണ യവത്മാലിലും ഒരു തവണ ലാത്തൂരിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവെന്ന് ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെ ആരോപിച്ചതിനെ പിന്നാലെയാണ് ഏകനാഥ് ഷിന്‍ഡെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചത്.

ഉദ്ധവ് താക്കറെ തന്നെയാണ് തന്റെ ബാഗുകളടക്കം ചിത്രീകരിക്കുന്ന വീഡിയോ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ സാധനങ്ങളെലാലം വിശദമായി പരിശോധിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ തന്റെ സാധനസാമഗ്രികളിലൂടെ പരിശോധിക്കുമ്പോള്‍, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസിന്റെയും അജിത് പവാറിന്റെയും ബാഗുകളും പരിശോധിച്ചോ എന്ന് ഉദ്ദവ് താക്കറെ ഉദ്യോഗസ്ഥരോട് ചോദിച്ചിരുന്നു. കൂടാതെ, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മഹാരാഷ്ട്രയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ബാഗുകളും പരിശോധിച്ചിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

നവംബര്‍ 20 ന് സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലായിടത്തും കര്‍ശന പരിശോധന നടത്തുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ട്രംപിനെതിരായ കേസുകള്‍ക്ക് എന്ത് സംഭവിക്കും?

കേരളത്തിന് തിരിച്ചടി; വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം'; ഇസ്രയേലിനെതിരേ നടപടി ആവശ്യപ്പെട്ട്‌ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്

'ഉത്തമനായ ചെറുപ്പക്കാരന്‍, മികച്ച സ്ഥാനാര്‍ഥി, ഇടതുപക്ഷ മനസുള്ളയാള്‍, പാലക്കാടിന് ലഭിച്ച മഹാഭാഗ്യം'; പി സരിനെ പുകഴ്ത്തി ഇ പി ജയരാജന്‍

യുഎസ് ടെലികമ്യൂണിക്കേഷന്‍ കമ്പനികളില്‍ ചൈനീസ് നുഴഞ്ഞുകയറ്റം, സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന് എഫ്ബിഐ