INDIA

40 അടി താഴ്ച, അഞ്ച് മണിക്കൂർ; ബിഹാറില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരനെ രക്ഷപെടുത്തി

ജെസിബിയുടെ സഹായത്തോടെ കുട്ടിക്ക് ഓക്‌സിജന്‍ എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്

വെബ് ഡെസ്ക്

ബിഹാറില്‍ നളന്ദ ജില്ലയിലെ കുല്‍ ഗ്രാമത്തില്‍, കളിക്കുന്നതിനിടെ 40 അടി താഴ്ചയുള്ള കുഴല്‍ കിണറ്റിലേക്ക് വീണ മൂന്ന് വയസുകാരനെ രക്ഷപെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെയും മറ്റ് രക്ഷാപ്രവര്‍ത്തന സംഘങ്ങളുടെയും അഞ്ച് മണിക്കൂർ നീണ്ട പരിശ്രമമാണ് ഫലം കണ്ടത്. ജെസിബിയുടെ സഹായത്തോടെ കുട്ടിക്ക് ഓക്‌സിജന്‍ എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കുട്ടിയുടെ നില തൃപ്തികരമാണെന്നും അടിയന്തര വൈദ്യ സഹായത്തിനായി ആശുപത്രിയിലേക്ക് എത്തിച്ചിരിക്കുകയാണെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അപകടം സംഭവിച്ചത് ശുഭം കുമാര്‍ എന്ന മൂന്ന് വയസുള്ള കുട്ടിക്കാണ്. സമീപവാസിയായ കര്‍ഷകന്‍ കുഴിച്ച കുഴല്‍ക്കിണറിലാണ് കുട്ടി മണിക്കൂറുകളോളം അകപ്പെട്ടത്. കിണർ കുഴിച്ചെങ്കിലും വെള്ളം കിട്ടാത്തതിനെ തുടർന്ന് കർഷകൻ നിർമാണം ഉപേക്ഷിക്കുകയായിരുന്നു. കിണര്‍ മൂടാത്തതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് എന്‍ഡിആര്‍എഫ് സംഘം വ്യക്തമാക്കി.

'കാര്‍ഷികാവശ്യത്തിനായി കിണര്‍ കുഴിച്ചെങ്കിലും 40 അടി കുഴിച്ചിട്ടും വെള്ളം കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഈ കിണര്‍ ഉപേക്ഷിച്ച് മറ്റൊരു കിണര്‍ കുഴിക്കുകയായിരുന്നു. എന്നാല്‍ ഇത് മൂടിയതുമില്ല.' നളന്ദ നഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഎന്‍ഐയോട് പറഞ്ഞു.

അടുത്തിടെ മധ്യപ്രദേശിലെ വിദിഷയിലെ കജാരി ബര്‍ഖേഡ ഗ്രാമത്തില്‍ സമാനമായ സാഹചര്യത്തില്‍ രണ്ടര വയസുകാരി കുഴല്‍ക്കിണറില്‍ വീണിരുന്നു. 20 അടി താഴ്ചയിലേക്ക് വീണ കുട്ടിയെ പുറത്തെടുക്കാനായെങ്കിലും പിന്നീട് മരിച്ചു. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലും രണ്ടരവയസുള്ള കുട്ടിയും 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ് മരിച്ചത് അടുത്തിടെയാണ്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം