INDIA

വീണ്ടും ചൈനീസ് പ്രകോപനം; അരുണാചൽപ്രദേശിലെ 11 സ്ഥലങ്ങള്‍ക്ക് പുതിയ പേര്, യാഥാര്‍ഥ്യം മാറ്റാനാകില്ലെന്ന് ഇന്ത്യ

ടിബറ്റിന്റെ തെക്കന്‍ ഭാഗമെന്ന് ചൂണ്ടിക്കാട്ടിയാണ് അരുണാചലിലെ വിവിധ പ്രദേശങ്ങളുടെ പേര് മാറ്റിയത്

വെബ് ഡെസ്ക്

ചൈന-ഇന്ത്യ അതിർത്തി തർക്കം രൂക്ഷമാകുന്നതിനിടെ അരുണാചൽപ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റി ചൈന. ഭൂമിശാസ്ത്രപരമായ പേരുകള്‍ സംബന്ധിച്ച ചട്ടങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ചൈനയുടെ ഇടപെടല്‍. ഇത് മൂന്നാം തവണയാണ് ചൈന അരുണാചൽപ്രദേശിലെ സ്ഥലങ്ങളുടെ പേര് ഏകപക്ഷീയമായി മാറ്റുന്നത്.

ടിബറ്റിന്റെ തെക്കന്‍ ഭാഗമെന്ന് ചൂണ്ടിക്കാട്ടിയാണ് അരുണാചലിലെ വിവിധ പ്രദേശങ്ങള്‍ക്ക് ചൈനീസ്, ടിബറ്റന്‍, പിന്‍യിന്‍ അക്ഷരങ്ങളുപയോഗിച്ച് പുതിയ പേര് നല്‍കിയത്. അരുണാചല്‍പ്രദേശിനുമേല്‍ അവകാശം ഉറപ്പാക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. 2017ലും 2021ലും ചൈനയുടെ ഭാഗത്ത് നിന്ന് സമാന നീക്കം ഉണ്ടായിരുന്നു.

പുതുതായി പേരുമാറ്റിയ സ്ഥലങ്ങളിൽ രണ്ട് ഭൂപ്രദേശങ്ങൾ, രണ്ട് പാർപ്പിട മേഖല, അഞ്ച് പർവതശിഖരങ്ങൾ, രണ്ട് നദികൾ എന്നിവ ഉൾപ്പെടുന്നു. പേര് മാറ്റിയ മേഖലകളില്‍ പ്രത്യേക ഭരണ മേല്‍നോട്ട ചുമതലകളും ചൈന ഏല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് നടപടി ശ്രദ്ധയില്‍പ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു, ഇതാദ്യമായല്ല ചൈന ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ചൈനയുടെ ആധിപത്യശ്രമങ്ങളെ പൂർണമായും തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞു. അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും പേര് മാറ്റിയാല്‍ യാഥാര്‍ഥ്യം മറിച്ചാകില്ലെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.

പുതിയ സ്ഥലപേരുകളോടെയാകും ചൈനീസ് മാപ്പ് ലഭ്യമാകുമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . അരുണാചലിലെ ആറ് സ്ഥലങ്ങളുടെ സ്റ്റാൻഡേർഡ് പേരുകളുടെ ആദ്യ ബാച്ച് 2017ലും 15 സ്ഥലങ്ങളുടെ രണ്ടാമത്തെ ബാച്ച് 2021ലും പുറത്തിറക്കിയിരുന്നു. എന്നാൽ ചൈന അവകാശവാദം ഉന്നയിക്കുന്ന ഭൂമിശാസ്ത്ര മേഖല ഇപ്പോഴും ഇന്ത്യയുടെ നിയന്ത്രണത്തിലാണുള്ളത്. എസ്‌സി‌ഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ ലി ഷാങ്‌ഫു ഈ മാസം ഇന്ത്യയിലെത്താനിരിക്കെയാണ് പുതിയ പ്രഖ്യാപനം. 2017ലു 2020ലും ദോക്‌ലാമിൽ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനിടയിലാണ് നേരത്തെ പട്ടിക പുറത്തുവിട്ടത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ