INDIA

ബുദ്ധ സന്യാസി വേഷത്തില്‍ ചെെനീസ് വനിത; ചാരയെന്ന് സംശയം

വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ചാരപ്രവര്‍ത്തനം നടത്താന്‍ യുവതി പദ്ധതിയിട്ടതായാണ് പോലീസ് സംശയിക്കുന്നത്

വെബ് ഡെസ്ക്

ചാരയെന്ന് സംശയിക്കുന്ന ചൈനീസ് യുവതിയെ ഡല്‍ഹിയിലെ ടിബറ്റന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്ന് പോലീസ് പിടികൂടി . ബുദ്ധ സന്യാസിയായി വേഷം മാറിയാണ് യുവതി ടിബറ്റന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ താമസിച്ചിരുന്നത്. കാഠ്മണ്ഡുവിലെ വിലാസത്തിലുളള തിരിച്ചറിയല്‍ കാര്‍ഡില്‍ യുവതിയുടെ പേര് ഡോള്‍മ ലാമ എന്നാണ്. ഇവരുടെ യഥാര്‍ത്ഥ പേര് കായ് റുവോ എന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. മൂന്ന് വര്‍ഷത്തിലേറെയായി വളരെ തന്ത്രപരമായി യുവതി ഇന്ത്യയില്‍ തങ്ങി വരികയായിരുന്നു. തിങ്കളാഴ്ചയാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ചാരപ്രവര്‍ത്തനം നടത്താന്‍ യുവതി പദ്ധതിയിട്ടതായാണ് സംശയിക്കുന്നതെന്ന് പോലീസ് പറയുന്നു.

ഇംഗ്ലീഷ്, ചൈനീസ്, നേപ്പാളി ഭാഷകള്‍ ഇവര്‍ അനായാസം കൈകാര്യം ചെയ്യും. ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ നോര്‍ത്ത് കാമ്പസിനടുത്തുളള ടിബറ്റന്‍ അഭയാര്‍ത്ഥി കേന്ദ്രമായ മജ്‌നു കാ ടില്ലയിലായിരുന്നു യുവതിയുടെ താമസം. വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായ സ്ഥലമാണിത്. ഇവിടെ ബുദ്ധ സന്യാസികളുടേതിന് സമാനമായ ചുവന്ന വസ്ത്രം ധരിച്ച് മുടി പറ്റെ വെട്ടിയ നിലയിലായിരുന്നു ഇവരുണ്ടായിരുന്നത്.

2019 ല്‍ ചൈനീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് കായ് റുവോ ഇന്ത്യയിലെത്തിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നുവെന്ന് യുവതി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു. ചാരപ്രവര്‍ത്തി സംബന്ധിച്ച് ചോദിച്ചറിയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവതി സഹകരിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഒരു വനിതാ ചൈനീസ് ചാരന്‍ ഡല്‍ഹിയില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് പോലീസ് ഇവരെ പിടികൂടിയത്.

വയനാട്ടില്‍ പ്രിയങ്കയുടെ ലീഡ് ഒരു ലക്ഷം കടന്നു, പാലക്കാട് ലീഡ് തുടര്‍ന്ന് രാഹുല്‍ | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ