INDIA

ദലൈലാമയെ പിന്തുടര്‍ന്നു; ചൈനീസ് യുവതി ബിഹാറില്‍ കസ്റ്റഡിയില്‍

യുവതിയെ ചൈനയിലേക്ക് നാടുകടത്തിയേക്കും

വെബ് ഡെസ്ക്

ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന സംശയത്തിന്റെ പേരില്‍ ചൈനീസ് യുവതി ബീഹാറില്‍ പിടിയില്‍. ദലൈലാമയുടെ ബിഹാര്‍ സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ് ബോധ് ഗയയില്‍ നിന്നും സുരക്ഷാ സേന യുവതിയെ കസ്റ്റഡിയില്‍ എടുക്കുന്നത്. സുരക്ഷ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സോങ് ഷിയോളന്‍ എന്ന് പേരുള്ള ചൈനീസ് യുവതിയെ പോലീസ് പിടികൂടിയത്. ഇവരെ ചൈനയിലേക്ക് നാടുകടത്തിയേക്കും.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് ദലൈലാമ ബിഹാറിലെ ബോധ് ഗയയില്‍ എത്തുക. ഇതിന് മുന്നോടിയായി ബോധ് ഗയയില്‍ ക്ഷേത്രസമുച്ചയത്തില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമായിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ബോധ് ഗയയിലേക്കുള്ള ദലൈലാമയുടെ യാത്രമുടങ്ങിയിരുന്നു. രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം ബിഹാറില്‍ എത്തിയത്. കല്‍ചക്ര മൈതാനിയില്‍ ദലൈലാമയുടെ പ്രഭാഷണം നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ