ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 
INDIA

ഭരണഘടനയുടെ 'സ്ഥാപക മാതാക്കള്‍- പിതാക്കള്‍' എന്ന പരാമര്‍ശം വിശദീകരിച്ച് ചീഫ് ജസ്റ്റിസ്

ഭരണഘടനയുടെ കരടു തയാറാക്കുന്നതില്‍ സംഭാവന നല്‍കിയ സ്ത്രീകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുന്നതിനാണ് ഈ വരികള്‍ ഉള്‍പ്പെടുത്തിയതെന്ന് ഡി വൈ ചന്ദ്രചൂഡ്

വെബ് ഡെസ്ക്

'ഭരണഘടനയുടെ സ്ഥാപക മാതാക്കളും പിതാക്കളും' എന്ന 2018 ലെ വിധിന്യായത്തിലുപയോഗിച്ച പരാമർശം വിശദീകരിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. 2018 ല്‍ ഭരണഘടനാ ബെഞ്ചില്‍ അംഗമായിരിക്കേ ഡല്‍ഹി NCT vs യൂണിയന്‍ ഓഫ് ഇന്ത്യ കേസിലാണ് ജ.ചന്ദ്രചൂഡ് ഈ പരാമർശം നടത്തിയിരുന്നത്. ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതില്‍ സംഭാവന നല്‍കിയ സ്ത്രീകള്‍ക്കും അര്‍ഹമായ അംഗീകാരം കിട്ടണമെന്ന ആഗ്രഹം കൊണ്ടാണ് അത്തരമൊരു പ്രയോഗം ഉള്‍പ്പെടുത്തിയതെന്ന് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.സിവില്‍ സര്‍വ്വീസിലുള്ളവരുടെ നിയന്ത്രണത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിശദീകരണം.

കേസ് പരിഗണിക്കവേ 2018 ലെ ഗവ.ഡല്‍ഹി NCT vs യൂണിയന്‍ ഓഫ് ഇന്ത്യ കേസ് ചൂണ്ടിക്കാട്ടി സ്ഥാപക മാതാവ് എന്നൊരു പ്രയോഗം താന്‍ എവിടേയും വായിച്ചിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഡോ മനു അഭിഷേക് സിങ്‌വിയുടെ പറഞ്ഞു. ഈ പദപ്രയോഗം വിധിന്യായത്തില്‍ ആദ്യമായാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അഭിപ്രായപ്പെട്ടു.

ഭരണഘടനാ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവർത്തിച്ച മഹതികളായ സ്ത്രീകളുടെ പങ്ക് വേണ്ടത്ര അംഗീകരിക്കപ്പെട്ടില്ല എന്നാണ് തന്റെ അഭിപ്രായം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണഘടന നിര്‍മ്മാണ സഭയില്‍ ദാക്ഷായണി വേലായുധനെപ്പോലുള്ള പ്രഗത്ഭമതികളായ സ്ത്രീകളുണ്ടായിരുന്നു. അവരെല്ലാം ഭരണഘടനാ രൂപീകരണത്തില്‍ വലിയ സംഭാവനകളും നല്‍കിയിട്ടുണ്ട്

ഭരണഘടനാ നിർമാണസഭയില്‍ പ്രമുഖരായ പല സ്ത്രീകളും അംഗങ്ങളായിരുന്നു, അവരുടെ ഭർത്താക്കന്മാരില്‍ പലരും വലിയ പദവിയില്‍ ഉള്ളവരായിരുന്നു. എന്നാല്‍ ആ സ്ത്രീകള്‍ക്ക് അതിനുമപ്പുറത്ത് അവരുടേതായ സ്വത്വം ഉണ്ടായിരുന്നുവെന്ന് മനു അഭിഷേക് സിങ്വി പറഞ്ഞു. ദുര്‍ഗാഭായ് ദേശ്മുഖ് അതിന് ഒരു ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജര്‍മ്മനി പോലെ ചില രാജ്യങ്ങളൊഴികെ പലരാജ്യങ്ങളും മാതൃരാജ്യം എന്നാണ് ഉപയോഗിച്ചു വരുന്നതെന്നും അഭിഷേക് സിങ്‌വി പറഞ്ഞു

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി