ആശുപത്രിക്ക് മുന്‍പില്‍ നിന്നുള്ള ദൃശ്യം 
INDIA

ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാർത്ഥിക്ക് വെടിയേറ്റു

ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ എത്തിയ വിദ്യാർഥിക്ക് നേരെ മറ്റൊരു വിദ്യാർഥി വെടിയുതിർക്കുകയായിരുന്നു

വെബ് ഡെസ്ക്

ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെടിയേറ്റു. ഡൽഹി ഹോളി ഫാമിലി ആശുപത്രിയിൽ എത്തിയ വിദ്യാർഥിക്ക് നേരെ മറ്റൊരു വിദ്യാർഥി വെടിയുതിർക്കുകയായിരുന്നു. സർവകലാശാലയിൽ രണ്ട് വിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ആശുപത്രിയിൽ സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കി. നൗമാൻ അലി എന്ന വിദ്യാർത്ഥിയുടെ തലയ്ക്കാണ് വെടിയേറ്റത്. പരുക്ക് ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർ ചികിത്സയ്ക്കായി ഇയാളെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി.

ജാമിയ മിലിയയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ കുറച്ചു വിദ്യാർഥികളെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലയ്ക്ക് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന നോമാൻ ചൗധരി എന്ന സുഹൃത്തിനെ കാണാൻ എത്തിയതാണ് നൗമാൻ അലി. എമർജൻസി വാർഡിന് മുൻപിൽ കാത്തുനിന്ന എതിർ ചേരിയിലെ വിദ്യാർഥികളിൽ ഒരാളായ സലാൽ, അലിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു.

വെടിവെപ്പില്‍ ആശുപത്രി ജീവനക്കാർക്കോ മറ്റ് രോഗികള്‍ക്കോ പരിക്കേറ്റിട്ടില്ല. സംഭവസ്ഥലത്ത് പരിശോധന നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

സ്‌ട്രോങ് റൂമുകള്‍ തുറന്നു, ആദ്യമെണ്ണുക പോസ്റ്റൽ വോട്ടുകള്‍, ആദ്യഫലസൂചന എട്ടരയോടെ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്