കോയമ്പത്തൂര്‍ സ്ഫോടനം 
INDIA

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ്; അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറും

വെബ് ഡെസ്ക്

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ . മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് തീരുമാനം. കേസ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ കൈമാറി. സ്ഫോടനക്കേസില്‍ അന്തര്‍ സംസ്ഥാന, രാജ്യാന്തര ബന്ധമുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലപ്പെട്ട ജമേഷ മുബീന്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന് തമിഴ്നാട് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം കേന്ദ്ര ഏജന്‍സിയ്ക്ക് കൈമാറുന്നത്.

കോയമ്പത്തൂര്‍ സ്ഫോടന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാന്‍ ഉന്നതതലയോഗത്തില്‍ തീരുമാനമായി. ഇതിനായി തമിഴ്നാട് പോലീസ് സേനയില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും. ഭീഷണി പതിവാകുന്ന സാഹചര്യത്തില്‍ കോയമ്പത്തൂര്‍ പരിധിയില്‍ കറുമ്പുകടൈ, സുന്ദരപുരം, കാവുണ്ടംപാളയം എന്നിങ്ങനെ പുതിയ മൂന്ന് പോലീസ് സ്‌റ്റേഷനുകള്‍ കൂടി സ്ഥാപിക്കും. നഗരങ്ങളില്‍ കൂടുതല്‍ സിസിടിവികള്‍ പ്രവര്‍ത്തനസജ്ജമാക്കും. രഹസ്യാന്വേഷണ ഏജന്‍സിയില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കാനും ഉന്നതതലയോഗത്തില്‍ തീരുമാനമായി.

കേസിലെ പ്രതികൾക്കെതിരെ കഴിഞ്ഞ ദിവസം യുഎപിഎ ചുമത്തിയിരുന്നു. പ്രതികളുടെ ലക്ഷ്യം വർ​ഗീയ കലാപമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ വി ബാലകൃഷ്ണന്‍ വിശദീകരിച്ചത്. ഫിറോസ് ഇസ്മയിൽ, മുഹമ്മദ് തൽക, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായത്. കൊല്ലപ്പെട്ട ജമേഷ മുബീനും പ്രതികളും തമ്മിലുള്ള ബന്ധം വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?