സുപ്രീംകോടതി 
INDIA

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടി സുപ്രീംകോടതി ജഡ്ജിയാകും; ശുപാർശ ചെയ്ത് കൊളീജിയം

തെലങ്കാന ചീഫ് ജസ്റ്റിസ് ഉജ്ജൻ ഭുയാനെയും കൊളീജിയം ശുപാർശ ചെയ്തു

വെബ് ഡെസ്ക്

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭാട്ടിയെ സുപ്രീംകോടതി ജഡ്ജിയാക്കാൻ ശുപാർശ ചെയ്ത് കൊളീജിയം. ജസ്റ്റിസ് എസ് വി ഭാട്ടിക്ക് പുറമെ, തെലങ്കാന ചീഫ് ജസ്റ്റിസ് ഉജ്ജൻ ഭുയാനെയും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം സുപ്രീംകോടതി ജഡ്ജിയാക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്തു. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗള്‍, സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ചീഫ് ജസ്റ്റിസിന് പുറമെ കൊളീജിയത്തിലെ അംഗങ്ങൾ.

സുപ്രീംകോടതിയിൽ ആകെ 34 ജഡ്ജിമാരാണ് വേണ്ടത്. നിലവിലുള്ളത് 31 പേരാണ്. ജസ്റ്റിസ് കെ എം ജോസഫ് , അജയ് രസ്‌തോഗി, വി രാമസുബ്രഹ്മണ്യം എന്നിവര്‍ വിരമിച്ചതോടെയാണ് മൂന്നുപേരുടെ ഒഴിവ് വന്നത്. ഈ ഒഴിവിലേക്കാണ് എസ് വി ഭാട്ടിയേയും ഉജ്ജൻ ഭുയാനെയും ശുപാർശ ചെയ്തിരിക്കുന്നത്.

ജസ്റ്റിസ് എസ് മണികുമാർ വിരമിച്ച ഒഴിവിൽ ജൂൺ ഒന്നിനാണ് ജസ്റ്റിസ് എസ് വി ഭാട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ആന്ധ്രാപ്രദേശ് സ്വദേശിയായ ജസ്റ്റിസ് ഭാട്ടി 2019 മാർച്ച് 19 മുതൽ കേരള ഹൈക്കോടതിയിൽ ജഡ്ജിയാണ്.ബാംഗ്ലൂർ ജഗദ്ഗുരു രേണുകാചാര്യ കോളജിൽനിന്ന് നിയമബിരുദം നേടിയ ശേഷം 1987ജനുവരിയിലാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്.

ജസ്റ്റിസ് ഉജ്ജൽ ഭുയാൻ 2022 മുതൽ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. ദീർഘകാലം ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിരുന്നു. നികുതി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനാണ് അദ്ദേഹം. ഇരുവരേയും ശുപാർശ ചെയ്യുന്നത് അനുഭവ സമ്പത്ത് അടിസ്ഥാനമാക്കിയാണെന്ന് കൊളീജിയം വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ