INDIA

'നിയമമന്ത്രിയുമായി പ്രശ്‌നത്തിന് താല്‍പര്യമില്ല; ജഡ്ജി നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പ്രതിരോധിക്കണം': ചീഫ് ജസ്റ്റിസ്

കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് യാതൊരു സമ്മര്‍ദവുമുണ്ടായിട്ടില്ലെന്നും ഡി വൈ ചന്ദ്രചൂഢ്

വെബ് ഡെസ്ക്

ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന കൊളീജിയം സംവിധാനം മികച്ചതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. ജുഡീഷ്യറി സ്വതന്ത്രമായിരിക്കണമെങ്കില്‍ ബാഹ്യ ഇടപെടല്‍ തടയേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയുടെ കോണ്‍ക്ലേവ് 2023 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എല്ലാ സംവിധാനങ്ങളും തികഞ്ഞതല്ല. എങ്കിലും തങ്ങള്‍ വികസിപ്പിച്ചെടുത്തതില്‍ ഏറ്റവും മികച്ച സംവിധാനമാണ് കൊളീജിയം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ജുഡീഷ്യറി സ്വതന്ത്രമായിരിക്കണമെങ്കില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ തടയണം' ചീഫ് ജസ്റ്റിസ് പറഞ്ഞു.

കൊളീജിയത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരുമായുള്ള തര്‍ക്കത്തെക്കുറിച്ചും ഡി വൈ ചന്ദ്രചൂഢ് സൂചിപ്പിച്ചു. ' വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടാകുന്നതില്‍ എന്താണ് തെറ്റ്? പക്ഷെ അത്തരം വ്യത്യസ്ത ധാരണകളെയെല്ലാം ഭരണഘടനാ രാഷ്ട്രതന്ത്രത്തിന്റെ അര്‍ത്ഥത്തില്‍ ഞാന്‍ കൈകാര്യം ചെയ്യണം. നിയമമന്ത്രിയുമായി ഒരു പ്രശ്‌നത്തിന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് ധാരണകളില്‍ വ്യത്യാസമുണ്ടാകും' - ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കൊളീജിയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും ജുഡീഷ്യറിയും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. പലപ്പോഴായി ജുഡീഷ്യറിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജ്ജുവിന് ചീഫ് ജസ്റ്റിസ് മറുപടിയും നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഡി വൈ ചന്ദ്രചൂഢിന്റെ വിശദീകരണം.

അതേസമയം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് യാതൊരു സമ്മര്‍ദവുമുണ്ടായിട്ടില്ലെന്നും ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. 'ജഡ്ജിയായിരുന്ന എന്റെ 23 വര്‍ഷത്തിനിടയില്‍, ഒരു കേസ് എങ്ങനെ തീരുമാനിക്കണമെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല. സര്‍ക്കാരില്‍ നിന്ന് യാതൊരു സമ്മര്‍ദവുമില്ല. ജുഡീഷ്യറിയില്‍ യാതൊരു സമ്മര്‍ദവുമില്ലെന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി, ''ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം