INDIA

വാണിജ്യ എല്‍പിജി വിലകുറച്ചു

വെബ് ഡെസ്ക്

രാജ്യത്തെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയില്‍ ഇളവ്. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 158 രൂപ കുറച്ചു. പ്രതിമാസ വില പുനഃര്‍നിര്‍ണയ നടപടികളുടെ ഭാഗമായാണ് വില പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

വില പുതുക്കിയതോടെ ഡല്‍ഹിയിലെ 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസിന്റെ റീട്ടെയില്‍ വില 1522 രൂപയായി. ജൂലൈയില്‍ 1680 രൂപയായിരുന്നു ഡല്‍ഹിയിലെ വാണിജ്യ ഗ്യാസിന്റെ വില.

ഗുഡ് ഇ റിട്ടേണ്‍സിന്റെ കണക്കുകള്‍ പ്രകാരം, ഇന്നു മതുല്‍ ആലപ്പുഴയില്‍ 1539.50 രൂപയും എറണാകുളത്തും ഇടുക്കിയിലും 1537.50 രൂപയുമായിരിക്കും വാണിജ്യ സിലിണ്ടറുകളുടെ വില. കൊല്ലം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 1570 രൂപയും തിരുവനന്തപുരത്ത് 1558.50 രൂപ എന്നീ നിലയിലേക്കും വില മാറും.

ഓഗസ്റ്റ് ഒന്നിന് വാണിജ്യ സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചിരുന്നു. മേയില്‍ ഒഎംസികള്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 172 രൂപയായും ജൂണില്‍ 83 രൂപയായും കുറച്ചിരുന്നു.

അതിനിടെ, ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന്റെ വില കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സിലിണ്ടര്‍ ഒന്നിന് 200 രൂപയാണ് കുറച്ചത്. ഈ നടപടിയും ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഗർഹിക സിലിണ്ടറിന് അധിക സബ്സിഡി അനുവദിച്ച് കൊണ്ടാണ് കേന്ദ്ര മന്ത്രിസഭാ യോഗം വിലയില്‍ ഇടപെട്ടത്. ഗാർഹിക എൽപിജി ഉപയോക്താക്കൾക്ക് ആശ്വാസമേകുന്ന തീരുമാനമാണ് കേന്ദ്ര സർക്കാരിന്റെത്. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിക്ക് കീഴിൽ 14 കിലോഗ്രാം എൽപിജി സിലണ്ടറിന്റെ വില 200 രൂപ കുറയ്ക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും