INDIA

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' പഠിക്കാൻ പ്രത്യേക സമിതി; മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷന്‍

ഈ മാസം വിളിച്ചു ചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വിഷയം അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സർക്കാർ നീക്കം

വെബ് ഡെസ്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തിൽ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. വിഷയം പഠിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഈ മാസം വിളിച്ചു ചേർത്ത പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വിഷയം അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സർക്കാർ നീക്കം.

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളം വിളിച്ചിരിക്കുന്നത്. സമ്മേളന അജണ്ട സംബന്ധിച്ച് ഇതുവരെ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. നിയമസഭ- ലോക്സഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ഒരു രാജ്യ ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത വ്യക്തിനിയമം തുടങ്ങി ബിജെപി സർക്കാരിന്റെ നിർണായക നയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകുമെന്നാണ് അഭ്യൂഹം. ഇതിനിടെയാണ് പ്രത്യേക സമിതി രൂപീകരിക്കാനുള്ള സർക്കാർ തീരുമാനം.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം നടക്കാനിരിക്കെയാണ്. 2024 മെയ് മാസത്തിൽ പൊതുതിരഞ്ഞെടുപ്പും നടക്കും. ഇതിനിടെ തിരക്കിട്ട് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിൽ പ്രത്യേക സമിതി രൂപീകരിച്ചത്, ലോക്സഭാ തിരഞ്ഞെടുപ്പ് വേഗത്തിലാക്കുമെന്ന അഭ്യൂഹങ്ങൾക്ക് കരുത്തു പകരുകയാണ്. സമിതി രൂപീകരണം സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന.

2014ല്‍ അധികാരത്തില്‍ എത്തിയശേഷം ബിജെപി മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശമാണ് ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്. ഇതിനെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സ്വാഗതം ചെയ്തെങ്കിലും പ്രതിപക്ഷം എതിര്‍ത്തു. ഒറ്റ രാജ്യം ഒറ്റ പാര്‍ട്ടി എന്ന അജണ്ടയാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിനൊപ്പം സംസ്ഥാനങ്ങളില്‍ വിവിധ സമയങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ഉണ്ടാകുന്ന സമയ നഷ്ടം ഒഴിവാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നീക്കം.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം