INDIA

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യം നടത്തുക ജാതി സെന്‍സസ്‌: രാഹുൽ ഗാന്ധി

തിരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങൾക്ക് വേണ്ടി ആർഎസ്എസുകാരും ബ്യൂറോക്രാറ്റുകളും പ്രത്യേക നിയമങ്ങൾ രൂപീകരിക്കുന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്നും രാഹുൽ ആരോപിച്ചു

വെബ് ഡെസ്ക്

രാജ്യത്ത് കോൺഗ്രസ് ഭരണത്തിലെത്തിയാൽ ആദ്യം ചെയ്യുന്നത് രാജ്യത്ത് ഒബിസിക്കാരുടെ കണക്ക് കൃത്യമായി അറിയാന്‍ ജാതി സെൻസസ് നടത്തുകയായിരിക്കുമെന്ന് കോൺഗ്രസ് എം പി രാഹുൽ ഗാന്ധി. മധ്യപ്രദേശിൽ ഷാജാപൂർ ജില്ലയിലെ കലപിപാൽ നിയമസഭാ മണ്ഡലത്തിലെ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ.

രാജ്യത്ത് നയങ്ങളും നിയമങ്ങളും രൂപീകരിക്കുന്നതിൽ ബിജെപി എം പിമാർക്കും എം എൽ എമാർക്കും യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ രാഹുൽ കാബിനറ്റ് സെക്രട്ടറിയും സെക്രട്ടറിമാരും ഉൾപ്പെടുന്ന 90 ഉദ്യോഗസ്ഥരാണ് രാജ്യം ഭരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. തിരഞ്ഞെടുത്ത ബിജെപി അംഗങ്ങൾക്ക് വേണ്ടി ആർഎസ്എസുകാരും ബ്യൂറോക്രാറ്റുകളും പ്രത്യേക നിയമങ്ങൾ രൂപീകരിക്കുന്ന അവസ്ഥയാണ് രാജ്യത്ത് നിലവിൽ ഉള്ളതെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.

വ്യാപം പോലുള്ള അഴിമതികൾ സംസ്ഥാനത്തെ പിടിച്ചു കുലുക്കിയെന്ന് പറഞ്ഞ രാഹുൽ രാജ്യത്തെ അഴിമതിയുടെ പ്രഭവകേന്ദ്രമാണ് മധ്യപ്രദേശെന്നും കൂട്ടിച്ചർത്തു. 'തോന്നിയത് പോലെ എംബിബിഎസ് ബിരുദങ്ങൾ വിൽക്കുന്നു, പരീക്ഷാ ചോദ്യപേപ്പറുകൾ ചോർത്തി കൊടുക്കുകയും വിൽക്കുകയും ചെയ്യുന്നു' രാഹുൽ വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ