INDIA

'എരുമകളെ കശാപ്പ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് പശുവിനെ അറുത്തു കൂടാ?'; ഗോവധ നിരോധന നിയമം ഭേദഗതി ചെയ്യാൻ കർണാടക സർക്കാർ

വെബ് ഡെസ്ക്

കര്‍ണാടകയില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമം ഭേദഗതി ചെയ്യാന്‍ സിദ്ധരാമയ്യാ സർക്കാർ. മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ വെങ്കിടേഷാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. കര്‍ഷകരുടെ താ‍ത്പര്യം മുന്‍നിര്‍ത്തിയാണ് നിയമം ഭേദഗതിയെന്നാണ് മന്ത്രിയുടെ വിശദീകരണം.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സമയത്ത് 1964 ലെ നിയമം ഭേദഗതി ചെയ്ത് രണ്ട് ബില്ലുകള്‍ 2010 ലും 2012 ലും അവതരിപ്പിച്ചിരുന്നു

പ്രായമായ കന്നുകാലികളെ പരിപാലിക്കാനും ചത്തുപോയവയെ സംസ്‌കരിക്കാനും കര്‍ഷകര്‍ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. അതിനാലാണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ആലോചിക്കുന്നതെന്നതെന്ന് മന്ത്രി പറഞ്ഞു. എരുമയെ വെട്ടുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് പശുക്കളെ അറുത്ത് കൂടാ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

12 വയസിന് മുകളിലുള്ള കന്നുകാലികളെ ആൺപെൺ വ്യത്യാസമില്ലാതെ കശാപ്പ് ചെയ്യാന്‍ അനുവദിക്കുന്ന നിയമമാണ് 1964 മുതൽ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നത്. പ്രായം അധികമായാലോ , പ്രജനനത്തിന് സാധിക്കാത്തതോ, രോഗം പിടിപെട്ടാലോ അധികാരി സാക്ഷ്യപ്പെടുത്തിയാല്‍ വധിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. യദ്യൂരപ്പ സർക്കാരിന്റെ കാലത്ത് 2010 ലും 2012 ലുമായി പശുകശാപ്പ് നിരോധിച്ച് കൊണ്ട് രണ്ട് ബില്ലുകൾ ബിജെപികൊണ്ടുവന്നെങ്കിലും 2014ൽ കോൺഗ്രസ് സർക്കാർ അത് പിൻവലിക്കുകയായിരുന്നു.

ബില്ലിന്റെ പകര്‍പ്പ് വലിച്ചെറിഞ്ഞായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്

2021ൽ ബിജെപി സർക്കാർ വീണ്ടും ഗോ വധം നിരോധിച്ചു. ബില്ല് പാസാക്കുന്നതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം വലിയ ബഹളമുണ്ടാക്കിയിരുന്നു. ബില്ലിന്റെ പകര്‍പ്പ് വലിച്ചെറിഞ്ഞായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. അതിനിടയിലാണ് ഗോവധ നിരോധന നിയമവും, കന്നുകാലി സംരക്ഷണ ബില്ലും നിയമസഭയില്‍ ശബ്ദവോട്ടോടെ ബിജെപി പാസാക്കിയത്. പുതിയ നിയമം അനുസരിച്ച് പശു, പശുകിടാവ്, കാള , 13 വര്‍ഷത്തില്‍ താഴെ പ്രായമുള്ള പോത്ത് എന്നിവയെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിരുന്നു.

ബിജെപി സർക്കാരിന്റെ വിവാദ നിയമങ്ങൾ അധികാരത്തിലെത്തിയാൽ പിൻവലിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയതാണ്. ഗോവധ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ ‍സംസ്ഥാനത്ത് അനധികൃതമായി കന്നുകാലികളെ വധിച്ചെന്ന വിവരം ലഭിച്ചാല്‍ അവിടെ പരിശോധന നടത്താനും ആയുധങ്ങള്‍ കണ്ടെടുക്കാനും അധികാരമുണ്ട്. മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴവും വരെ ലഭിക്കാവുന്ന ശിക്ഷയാണ് അവിടെ നടപ്പാക്കിയിരുന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്