INDIA

'തന്റെ ഇന്നിങ്സ് ഭാരത് ജോഡോ യാത്രയോടെ അവസാനിപ്പിച്ചേക്കും'; വിരമിക്കല്‍ സൂചന നല്‍കി സോണിയാ ഗാന്ധി

2004ലെയും 2009ലെയും കോൺ​ഗ്രസിന്റെ വിജയവും ഡോ. മൻമോഹൻ സിങ്ങിന്റെ സമർത്ഥമായ നേതൃത്വവും എനിക്ക് വ്യക്തിപരമായ സംതൃപ്തി നൽകി

വെബ് ഡെസ്ക്

സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന സൂചന നൽകി സോണിയാ ​ഗാന്ധി. റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതു യോഗത്തിലായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്സ് അവസാനിപ്പിച്ചേക്കുമെന്നാണ് സോണിയ ഗാന്ധിയുടെ പ്രഖ്യാപനം.

കോൺഗ്രസിനും രാജ്യത്തിനും മൊത്തത്തിൽ വെല്ലുവിളി നിറഞ്ഞ സമയം

'2004ലെയും 2009ലെയും കോൺ​ഗ്രസിന്റെ വിജയവും ഡോ. മൻമോഹൻ സിങ്ങിന്റെ സമർത്ഥമായ നേതൃത്വവും തനിക്ക് വ്യക്തിപരമായ സംതൃപ്തി നൽകിയ അവസരങ്ങളായിരുന്നു. എന്നാൽ എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം, കോൺഗ്രസിന് വഴിത്തിരിവായേക്കാവുന്ന ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിങ്സ് അവസാനിക്കും എന്നതാണ്.' സോണിയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

കോൺഗ്രസിനും രാജ്യത്തിനും മൊത്തത്തിൽ വെല്ലുവിളി നിറഞ്ഞ സമയമാണിതെന്നും സോണിയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ബിജെപിയും ആർഎസ്എസും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചടക്കുകയും അട്ടിമറിക്കുകയും ചെയ്തതായും സോണിയ ആരോപിച്ചു.

അതേസമയം, ബിജെപിക്ക് എതിരെ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് കൊണ്ടായികുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ 85ാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളത്തില്‍ സംസാരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താന്‍ സമാന ചിന്താഗതിക്കാരായ പാര്‍ട്ടിയുമായി ഐക്യത്തിന് തയ്യാറാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ബിജെപി നടത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസ് എല്ലാവരെയും ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്ത് വലിയ സ്വാധീനമുണ്ടാക്കിയ ഭാരത് ജോഡോ യാത്രയെ വന്‍ വിജയമാക്കിയ രാഹുല്‍ ഗാന്ധിക്കും, 22 വര്‍ഷത്തോളം പാര്‍ട്ടിയെ നയിച്ച സോണിയാ ഗാന്ധിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെ നന്ദി പറഞ്ഞു.

എംഎസ്എംഇകളിലൂടെ കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുക, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം നിയന്ത്രിക്കുക, സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് നികത്തുക, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു: 'ഇവരുടെ ഡി.എന്‍.എ. ഡല്‍ഹിയിലെ അധികാരം ദരിദ്രവിരുദ്ധമാണ്, അവര്‍ അവരെ ആക്രമിക്കുന്നു. എംഎസ്എംഇ കളിലൂടെ കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുക, പണപ്പെരുപ്പം നിയന്ത്രിക്കുക, സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് നികത്തുക, കര്‍ഷകരോടുള്ള അവഗണന കുറയ്ക്കുക എന്നിവയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ഖാര്‍ഗെ പറഞ്ഞു. വോട്ട് ഉപയോഗിച്ച് സര്‍ക്കാരിനെ മാറ്റാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അല്ലാതെ എംപിമാരെയും എംഎല്‍എമാരെയും പണം നല്‍കി സ്വാധീനിക്കാനോ, സിബിഐയോ ഇഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ