INDIA

തരൂരിനെ പാര്‍ലമെന്ററി സമിതി അധ്യക്ഷനാക്കിയേക്കും; അനുനയ നീക്കമെന്ന് സൂചന

വെബ് ഡെസ്ക്

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ശശി തരൂരിന് പ്രധാന പദവി നല്‍കാന്‍ കോണ്‍ഗ്രസ്. പാര്‍ലമന്ററി സമിതി അധ്യക്ഷ സ്ഥാനത്തേയ്ക്കാണ് ശശി തരൂരിനെ പരിഗണിക്കുന്നത്. കോണ്‍ഗ്രസിന് ലഭിച്ച രാസവസ്തു-രാസവള സമിതിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് തരൂരിനെ നാമനിര്‍ദ്ദേശം ചെയ്തതായാണ് സൂചന.

അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്വാധീനം തെളിയിക്കാന്‍ ഒരുങ്ങുന്ന തരൂരിനെ അനുനയിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമാണ് പുതിയ സ്ഥാനം എന്നാണ് സൂചന. നേരത്തെ ഐടി സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് തരൂരിനെ മാറ്റിയിരുന്നു. ഇതില്‍ കേന്ദ്ര സർക്കാരിന് എതിരെ രൂക്ഷമായ ഭാഷയിലാണ് തരൂർ പ്രതികരിച്ചത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്